മക്ക: പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളീയ മുസ്ലിം സമുദായത്തെ നേര്‍വഴിയില്‍ നയിച്ച മഹാ മനുഷ്യനായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ പറഞ്ഞു. മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രവാചക പാരമ്പര്യയായി കൈവന്ന കാരുണ്യത്തിന്റെയും കനിവിന്റെയും സ്‌നേഹത്തിന്റെയും വഴിയില്‍ പാണക്കാട് തങ്ങള്‍ സമുദായത്തെ നയിച്ചു. രാവും പകലും ഊണും ഉറക്കവുമൊഴിഞ്ഞു വിശ്രമമില്ലാതെ തന്റെ അടുത്ത് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി പാണക്കാട് തങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാ മഹാരാജ്യത്തു മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ലാതെ പോയ മുസ്ലിം സമൂഹത്തിന്റെ പുരോഗതി കേരളത്തില്‍ ഉണ്ടായത് പാണക്കാട് തങ്ങന്മാര്‍ സമുദായത്തെ നയിച്ചത് കൊണ്ടാണെന്നും ആരെന്തൊക്കെ പറഞ്ഞാലും കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ രാഷ്ട്രീയ നേതൃതം പാണക്കാട് തറവാടാണെന്നും പ്രതിസന്ധികളില്‍ പാണക്കാട് തങ്ങ
ന്മാരോടൊപ്പം ഉറച്ചു നില്‍ക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഉണര്‍ത്തി.
ഏത് പ്രതിസന്ധിയെയും തന്റെ ചെറു പുഞ്ചിരികൊണ്ട് നേരിട്ട സ്‌നേഹത്തിന്റെ പ്രകാശഗോപുരമായിരുന്നു പാണക്കാട് തങ്ങളെന്ന് അനുസ്മരണ യോഗത്തില്‍ അധ്യക്ഷത് വഹിച്ച സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ പറഞ്ഞു. കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന തങ്ങളുടെ പേരിലുള്ള ഡയാലിസിസ് സെന്ററുകള്‍ ഹോസ്പിറ്റലുകള്‍ ബൈത്തു റഹ്‌മകള്‍ എന്നിവ പാണക്കാട് തങ്ങള്‍ എത്രത്തോളം കേരളീയ മുസ്ലിം സാമൂഹത്തെ സ്വാധീനിച്ചു എന്നതിന് തെളിവാണെന്നും ശിഹാബ് തങ്ങളുടെ ജീവിതത്തില്‍ നിന്നും കെഎംസിസി പ്രവര്‍ത്തകര്‍ മാതൃകകള്‍ ഉള്‍കൊള്ളണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന സദസ്സിന് അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ നേതൃതം നല്‍കി. മുസ്തഫ മുഞ്ഞക്കുളം മുസ്തഫ മലയില്‍ കുഞ്ഞാപ്പ പൂക്കോട്ടൂര്‍ സക്കീര്‍ കാഞ്ഞങ്ങാട് സിദ്ധീഖ് കൂട്ടിലങ്ങാടി സമീര്‍ കൊട്ടുകര എന്നിവര്‍ പ്രസംഗിച്ചു. മക്ക കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും എം സി നാസര്‍ നന്ദിയും പറഞ്ഞു.
Related News