l o a d i n g

കേരള

സര്‍ക്കാരിന് വീണ്ടും തിരിച്ചടി; കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗില്‍ ബെഞ്ച് വിധി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു

Thumbnail

കൊച്ചി: കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ തീരുമാനം. ഇതു സംസ്ഥാന സര്‍ക്കാരിനു വീണ്ടും തിരിച്ചടിയായി.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് അവസാന നിമിഷം കൊണ്ടുവന്ന സമവാക്യം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പുറത്തിറക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പു മാത്രമാണ് പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് എന്ന് ചൂണ്ടിക്കാട്ടുകയും ഫെബ്രുവരിയിലെ പ്രോസ്‌പെക്ടസ് അനുസരിച്ച് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് ഡി.കെ.സിങ് നിര്‍ദേശിച്ചത് ഇന്ന് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. മാര്‍ക് ഏകീകരണത്തിനുള്ള പുതിയ സമവാഖ്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക്് മുന്‍പുണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു പാസായ ഹന ഫാത്തിമ നല്‍കിയ ഹരജിയിന്മേലായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. അതാണിപ്പോള്‍ ഡിവിഷന്‍ ബഞ്ചും ശരിവെച്ചിരിക്കുന്നത്.

സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഓഗസ്റ്റ് 14നു മുന്‍പ് അഡ്മിഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികളെ പോലെ മലയാളം സിലബസ് വിദ്യാര്‍ഥികള്‍ക്കും തുല്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന്റെ ഫോര്‍മുല മാറ്റിയത് എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എങ്ങനെയാണ് ഈ തീരുമാനത്തില്‍ എത്തിയത് എന്ന് കോടതി ആരാഞ്ഞതോടെ, ഇക്കാര്യം പരിശോധിക്കാനായി കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് സര്‍ക്കാര്‍ ഒരു സ്റ്റാന്‍ഡാര്‍ഡൈസേഷന്‍ റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചു എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഈ കമ്മിറ്റി ജൂണ്‍ രണ്ടിന് നല്‍കിയ അഭിപ്രായത്തിന്റെയും എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണറുടെ നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ ജൂലൈ ഒന്നിന് പ്രോസ്‌പെക്ടസില്‍ ഭേദഗതി വരുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ വാദിച്ചു. ഇതോടെ ഈ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. അപ്പീല്‍ രേഖകള്‍ക്കൊപ്പം സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഹാജരാക്കി. ഇതു പരിശോധിച്ച കോടതി, റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചല്ല സര്‍ക്കാര്‍ പുതിയ ഫോര്‍മുല തയാറാക്കിയത് എന്നു ചൂണ്ടിക്കാട്ടി. മാത്രമല്ല, കമ്മിറ്റി നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വിലയിരുത്തി.

എന്‍ട്രന്‍സ് മാര്‍ക്കും പ്ലസ് ടുവിനുള്ള കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്കുള്ള മാര്‍ക്കും തുല്യ അനുപാതത്തില്‍ പരിഗണിച്ചായിരുന്നു നേരത്തെ റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ 1ഃ 1ഃ 1 നു പകരം കണക്കിന് വെയ്‌റ്റേജ് നല്‍കി 5ഃ 3ഃ 1 എന്ന അനുപാതത്തിലാണ് മാര്‍ക്ക് കണക്കാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചതോടെ പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് സര്‍ക്കാരിന് പുനപ്രസിദ്ധീകരിക്കേണ്ടി വരും.

Latest News

സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
August 2, 2025
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
August 2, 2025
 ഐ സി സി  റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
August 2, 2025
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
August 2, 2025
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
August 2, 2025
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
August 2, 2025
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
August 2, 2025
 ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
August 2, 2025
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
August 1, 2025
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
August 1, 2025