റിയാദ്: ഉമ്മന്‍ ചാണ്ടി കാണിച്ച മാതൃക പിന്തുടരുമെന്നും അവശത അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകളോളം നിര്‍മ്മിച്ച് നല്‍കുക എന്ന ലക്ഷ്യത്തിനായി തുടക്കം കുറിക്കുകയാണ്, അതിന്റെ ഭാഗമായി റിയാദില്‍ നിന്നും സഫാ മക്ക പോളിക്ലിനിക് എംഡി ഷാജി അരിപ്ര, റയാന്‍ പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി, കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തുടങ്ങിയവര്‍ ഒരോ വീട് വീതം സമ്മാനിക്കുമെന്ന് അറിയിച്ചത് പിതാവിനോടുളള സ്നേഹമാണ്. അതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം 'കുഞ്ഞൂഞ്ഞോര്‍മ്മയില്‍' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന്് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല. അങ്ങേയറ്റം രോഗപീഡയില്‍ മല്ലിടുമ്പോഴും ആക്രമണം തുടര്‍ന്നു. അവസാനം സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. എങ്കിലും മറ്റാരെയും വൃണപ്പെടുത്തരുതെന്നും കുറ്റപ്പെടുത്തരുതെന്നും ആഗ്യം കാണിച്ചതായി വികാര നിര്‍ഭരമായി ചാണ്ടി ഉമ്മന്‍ പറഞ്ഞപ്പോള്‍ കണ്ഠമിടറി. അങ്ങനെയുളള മനുഷ്യന്‍ മരിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും വിടാതെ പിന്തുടരുകയാണ്. ഒന്‍പത് വര്‍ഷം സഹിച്ച മനുഷ്യനാണ്. മരിച്ചതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 'നരകത്തില്‍ പോലും ഉമ്മന്‍ ചാണ്ടി വിശുദ്ധനാകില്ല' എന്നാണ് ഇടതുപക്ഷം പറഞ്ഞത്. അല്പമെങ്കിലും ദയ കാണിക്കണമെന്നും ചാണ്ടി ഉമ്മന്‍ അപേക്ഷിച്ചു.
ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി നേതാക്കളായ ശിഹാബ് കൊട്ടുകാട്, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, കെഎംസിസി റിയാദ് പ്രസിഡന്റ് സി.പി മുസ്തഫ, സാമൂഹിക പ്രവര്‍ത്തകരായ ഡോ. ജയചന്ദ്രന്‍, ജോസഫ് അതിരുങ്കല്‍, നിബു വര്‍ഗീസ്, മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ഒഐസിസി ഭാരവാഹികളായ ഷാജി കുന്നിക്കോട്, റഷീദ് കൊളത്തറ, നൗഫല്‍ പാലക്കാടന്‍, റഹ്‌മാന്‍ മുനമ്പത്ത്, അഡ്വ: എല്‍.കെ അജിത്ത്, സക്കീര്‍ ധാനത്ത്, നവാസ് വെള്ളിമാട്കുന്ന്,രഘുനാഥ് പറശ്ശിനിക്കടവ്, സൈഫ് കായങ്കുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, വൈശാഖ് അരൂര്‍, മാത്യൂസ് എറണാകുളം തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.സുഭ മാമച്ചന്‍ ഈശ്വര പ്രാര്‍ത്ഥനയും, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ബാലുക്കുട്ടന്‍ സ്വാഗതവും, വര്‍ക്കിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.
ഉമ്മന്‍ ചാണ്ടി, മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്‍, കോണ്‍ഗ്രസ് നേതാക്കളായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള, സിവി പത്മരാജന്‍ തുടങ്ങിയവര്‍ക്കായി മൗന പ്രാര്‍ത്ഥനയും നടത്തി. ഉമ്മന്‍ ചാണ്ടിയുടെ ജീവിത ചരിത്രങ്ങളെ ആസ്പദമാക്കി വി.ജെ നസ്‌റുദ്ധീന്‍ രചനയും, നാദിര്‍ഷാ റഹ്‌മാന്‍ ശബ്ദവും നല്‍കിയ 'കുഞ്ഞൂഞ്ഞോര്‍മ്മയില്‍' എന്ന ഡോക്യുമെന്ററിയും സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
ചടങ്ങില്‍ ചാണ്ടി ഉമ്മന് സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് ഷാള്‍ അണിയിച്ച് ആദരവ് നല്‍കി. അയ്യൂബ് ഖാന്‍, അസ്‌ക്കര്‍ കണ്ണൂര്‍,അശ്‌റഫ് മേച്ചേരി, ബഷീര്‍ കോട്ടക്കല്‍, നാസര്‍ ലെയ്‌സ്, മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ സന്നിഹിതരായി. തുടര്‍ന്ന് എം.എല്‍.എയെ ഭാരവാഹികളായ ഷുക്കൂര്‍ ആലുവ, സജീര്‍ പൂന്തുറ, നാദിര്‍ഷാ റഹ്‌മാന്‍, ഷാനവാസ് മുനമ്പത്ത്, അശ്‌റഫ് കീഴ്പുള്ളിക്കര, യഹിയ കൊടുങ്ങല്ലൂര്‍ എന്നിവര്‍ മൊമന്റോ നല്‍കി ആദരിച്ചു. കൂടാതെ വിവിധ ജില്ലാ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റുമാരായ വിന്‍സന്റ് തിരുവനന്തപുരം, ഷിഹാബ് പാലക്കാട്, ഒമര്‍ ഷരീഫ്, വഹീദ് വാഴക്കാട്, കമറുദ്ധീന്‍ താമരക്കുളം,സന്തോഷ് ബാബു കണ്ണൂര്‍, നസീര്‍ ഹനീഫ കൊല്ലം, ബാബു കുട്ടി പത്തനംതിട്ട, തോമസ് കോട്ടയം, അന്‍സായി ഷൗക്കത്ത് തൃശൂര്‍, ഷിജോ വയനാട് തുടങ്ങിയവരും ത്രിവര്‍ണ പൊന്നാട അണിഞ്ഞു ആദരിച്ചു.
പരിപാടിയുടെ ഭാഗമായി ബിസിനസ്സ് രംഗത്തെ പ്രമുഖരായ മാത്യു വര്‍ഗ്ഗീസ്, അഷറഫ് ഹമീദ് എന്നിവര്‍ക്കുള്ള മെമന്റോ ചാണ്ടി ഉമ്മന്‍ സമ്മാനിച്ചു. പരിപാടിയുടെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ നടത്തിയ പ്രസംഗം മത്സരം, കാരിക്കേച്ചര്‍ മത്സരം എന്നിവയിലെ വിധികര്‍ത്താക്കളെയും, വിജയികളെയും ചടങ്ങില്‍ ആദരിച്ചു. വിധികര്‍ത്താക്കളായ അഡ്വ: എല്‍ കെ അജിത്ത്, വി.ജെ നസറുദ്ധീന്‍, ബിനു ശങ്കര്‍, പ്രദീപന്‍ തെക്കിനിയില്‍, രാജീവ് ഓണക്കുന്ന്, പ്രസംഗ മത്സര വിജയികളായ ലാലു വര്‍ക്കി, ഷാജഹാന്‍ ചലവറ, റിജോ ഡൊമിനിക്, മുസ്തഫ കുമരനെല്ലൂര്‍, കാരിക്കേച്ചര്‍ വിജയികളായ റിത്വിന്‍ റീജേഷ്, അഡോണ്‍ മെല്‍വിന്‍, സാന്ദ്ര മരിയ ദീപു എന്നിവര്‍ക്കുള്ള ഉപഹാരവും, സര്‍ട്ടിഫികറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
മൊയ്തീന്‍ മണ്ണാര്‍ക്കാട്, സൈനുദ്ധീന്‍ പാലക്കാട്, അന്‍സാര്‍ വര്‍ക്കല, സൈനുദ്ധീന്‍ വെട്ടത്തൂര്‍,ത്വല്‍ഹത്ത് തൃശൂര്‍, ജംഷി തുവ്വൂര്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, റഫീഖ് പട്ടാമ്പി, നാസര്‍ കല്ലറ, ബാസ്റ്റിന്‍ ജോര്‍ജ്ജ്, ബനൂജ്, സോണി തൃശൂര്‍,ഷഹീര്‍ കോട്ടെകാട്ടില്‍,അന്‍സാര്‍ തൃത്താല, മജു സിവില്‍ സ്റ്റേഷന്‍ ഷംസീര്‍ പാലക്കാട്, മുനീര്‍ കണ്ണൂര്‍, ഷിജു കോട്ടയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Related News