റിയാദ്: സൗദി അറേബ്യയില്‍നിന്ന് റഷ്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം. റിയാദിനും മോസ്‌കോയിലേക്ക് ഫ്‌ളൈനാസിന്റെതാണ് സര്‍വീസ്. റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍നിന്ന് യാത്രക്കാരെയും വഹിച്ച് സൗദി വിമാന കമ്പനി ഫ്‌ലൈനാസിന്റെ ആദ്യ വിമാനം മോസ്‌കോ നുകോവോ ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടിലിറങ്ങിയപ്പോള്‍ പിറന്നത് പുതിയ ചരിത്രം. ആഴ്ചയില്‍ മൂന്ന് സര്‍വിസുകള്‍ വീതമുണ്ടാവും.
സൗദി അറേബ്യയും റഷ്യയും തമ്മില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയും വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. റിയാദില്‍ നിന്ന് വെള്ളിയാഴ്ച പറന്നുയര്‍ന്ന വിമാനം റഷ്യയിലെത്തിയപ്പോള്‍ നുകോവോ വിമാനത്താവളത്തില്‍ ജലധാര നടത്തി ഊഷ്മള വരവേല്‍പാണ് നല്‍കിയത്. റിയാദ് വിമാനത്താവളത്തില്‍ നടന്ന സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടവ്യക്തികള്‍ പങ്കെടുത്തു.
Related News