റിയാദ്: സൗദി അറേബ്യ ഫുഡ് ഡെലിവെറിക്കായി റോബോട്ടുകളെ പുറത്തിറക്കി. ആദ്യമായാണ് രാജ്യത്ത് ഇത്തരം സ്വയം നിയന്ത്രിത റോബോട്ടുകള്‍ ഉപയോഗിച്ച് ഭക്ഷണ ഡെലിവറി സംവിധാനം ഒരുക്കുന്നത്. നിലവില്‍ അഞ്ചു റോബോട്ടുകളാണ് സേവനം നല്‍കുന്നത്. ഗതാഗത ലോജിസ്റ്റിക്‌സ് ഉപമന്ത്രി ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹ്് പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
റോഷന്‍ ഗ്രൂപ്പ്, ഫുഡ് ഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാഹസ് ആപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി. നിലവില്‍ റിയാദിലെ റോഷന്‍ ഫ്രണ്ട് ബിസിനസ് ഏരിയയിലായിരിക്കും സേവനം ലഭ്യമാവുക. പ്രാഥമിക ഘട്ടത്തില്‍ സേവനം നല്‍കുക 5 റോബോട്ടുകളായിരിക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും സേവനം.
സമയ ലാഭം, കാര്‍ബണ്‍ നിയന്ത്രണം, ഗതാഗത കുരുക്ക് ഒഴിവാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി. 20ലധികം സെന്‍സറുകള്‍, 6 കാമറകള്‍, ജിപിഎസ്, കൂളിംഗ് സിസ്റ്റം, സസ്‌പെന്‍ഷന്‍, മെസ്സേജിങ് സിസ്റ്റം എന്നിവ ഓരോ റോബോട്ടുകളിലും ലഭ്യമാക്കിയിട്ടുണ്ട്.
Related News