തിരുമല: തിരുപ്പതി ക്ഷേത്രവും പരിസരവും പാശ്ചാത്തലമാക്കി റീല്‍സ് ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും. എത്ര പ്രശസ്തരായാലും ശക്തമായ നടപടി സ്വീകരിക്കാനാണ് തിരുപ്പതി തിരുമല ദേവസ്വത്തിന്റെ തീരുമാനം. ആഭാസകരമായ റീല്‍സുകള്‍ ഉള്‍പ്പടെ ക്ഷേത്രത്തിന്റെ പവിത്രതക്കു കളങ്കം ഉണ്ടാക്കുന്ന റീലുകള്‍ വ്യാപകായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതാണ് ക്ഷേത്ര ഭരണ സമിതിയെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തുരുപ്പതി വെങ്കടാചലപതി ക്ഷേത്രം. അടുത്തകാലത്ത് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ചിലര്‍ ക്ഷേത്രത്തിന്റെ സംസ്‌കാരത്തിന് നിരക്കാത്ത തരത്തിലുള്ള നൃത്തരംഗങ്ങള്‍ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഈ തീരുമാനമെടുത്തത്.
ക്ഷേത്രത്തിന് മുന്നിലും ചുറ്റുമുള്ള സ്ട്രീറ്റിലുമായി ചുറ്റിനടന്ന് ആഭാസകരമായ നൃത്തരംഗങ്ങര്‍ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കമേല്‍പിച്ചു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. ക്ഷേത്രത്തിനോടുള്ള ബഹുമാനമില്ലായ്മയാണിതെന്നും അതിന്റെ ആത്മീയ സംവിധാനത്തിനു നിരക്കുന്നതല്ല ഈ പ്രവൃത്തിയെന്നും ദേവസ്വംബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരമായി എത്തുന്ന ക്ഷേത്രത്തിലെ ഭക്തിപരമായ അന്തരീക്ഷത്തിന് കളങ്കം വരുത്തുകയും ഭക്തിയോടെയെത്തുന്ന ലക്ഷങ്ങളുടെ മനസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം നടപടിയെന്ന് ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി.
തിരുമല ദേവസ്വത്തിന്റെ വിജലന്‍സ്-സെക്യൂറിറ്റി ഡിപ്പാര്‍ട്‌മെന്റിന് ഇതുസംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാനും കര്‍ശന നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചട്ടങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളും
Related News