റിയാദ്: ഒ ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിവരുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഞ്ചേരി മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ സിഗ്‌നല്‍ മിററുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം വെള്ളുവങ്ങാട് വെച്ച് പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കാഞ്ഞിരക്കണ്ടന്‍ മുഹമ്മദ് നിര്‍വഹിച്ചു.
പാണ്ടിക്കാട് മണ്ഡലംകോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, ഒ.ഐ.സി.സി ജില്ലാ വൈസ്പ്രസിഡന്റ് അബൂബക്കര്‍ മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബര്‍ ബാദുഷ പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ മുഹ്‌സിന്‍ ,സിദ്ദീഖ് പാണ്ടിക്കാട്, അഷ്റഫ് സി.പി, വാപുട്ടികാക്ക സിപി, മുഹമ്മദ് പി ,മുഹമ്മദലി വാപുട്ടി സിപി. എന്നിവര്‍ പങ്കടുത്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനം സജീവമമാക്കുമെന്ന് ഐ സി സി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
Related News