റിയാദ്: സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് 110 തൊഴിലുടമകള്‍ക്ക് കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് (സിഎച്ച്‌ഐ) 2.5 ദശലക്ഷം റിയാല്‍ പിഴ ചുമത്തി. തൊഴിലുടമകള്‍ അവരുടെ ജീവനക്കാര്‍ക്കും യോഗ്യരായ കുടുംബാംഗങ്ങള്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടതാണ് ലംഘനങ്ങള്‍ക്ക് കാരണമെന്ന് സിഎച്ച്‌ഐ വ്യക്തമാക്കി.
സഹകരണ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം, ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് പ്രീമിയം സബ്സ്‌ക്രൈബുചെയ്യുന്നതിലോ അടയ്ക്കുന്നതിലോ പരാജയപ്പെടുന്ന ഏതൊരു തൊഴിലുടമയും കുടിശ്ശിക പ്രീമിയങ്ങള്‍ പിഴയോടുകൂടു അടയ്‌ക്കേണ്ടതുണ്ട്. ഇത്തരം നിയമലംഘകര്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് താല്‍ക്കാലികമോ സ്ഥിരമോ ആയ വിലക്കുകളും നേരിടേണ്ടി വന്നേക്കാം.
ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സിസ്റ്റത്തില്‍ നീതിയും സുതാര്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പാലിക്കല്‍ ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് ഈ നടപടികള്‍ എന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികളുടെയും അവരുടെ കുടുംബങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നിയന്ത്രണ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുള്ള കൗണ്‍സിലിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് സിഎച്ചഐ വക്താവ് ഇമാന്‍ അല്‍-തുറൈക്കി പറഞ്ഞു. കൗണ്‍സില്‍ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നത് തുടരുകയും അവ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നത് തുടരുമെന്ന അവര്‍ പറഞ്ഞു. ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിന് എല്ലാ തൊഴിലുടമകളും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
Related News