കൊച്ചി: മനുഷ്യ ക്കടത്തും, മതപരിവര്‍ത്തനവും എന്ന ആരോപണം ഉന്നയിച്ച് ജയിലിടച്ച അസീസിസ് സിറ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസി സമൂഹാംഗളായ സി.വന്ദന ഫ്രാന്‍സിസ്, സി. പ്രീതി മേരി എന്നിവരെ ഉടന്‍ വിട്ടയക്കണമെന്ന കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ബിജെപിയുടെയും, ആര്‍എസ്എസിന്റെയും, ഛത്തീസ്ഗഡ് ഭരണകൂടത്തിന്റെയും, സംഘപരിവാര്‍, ബജ്‌റംഗദള്‍ ആള്‍ക്കൂട്ട വിചാരണക്കുശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇവരെ ഉടന്‍ മോചിപ്പിക്കണം. അനീതി കാണിച്ച വര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.
പുരോഹിതരെ മര്‍ദ്ദിക്കുന്നവര്‍ക്ക് ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ഗോപി ചന്ദ് പാണ്ഡല്‍ക്കെതിരെ നടപടി എടുക്കാത്തതിലും ആശങ്ക രേഖപ്പെടുത്തി. ബിജെപി ഭരണത്തില്‍ രാജ്യത്ത് മതന്യൂന പക്ഷങ്ങള്‍ വേട്ടയാടുകയാണ്. കന്യാസ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലമാണ് കള്ള കേസ് എടുത്തത്. ഇത്തരം സംഘപരിവാറിന്റെ ആക്രമങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതാണ് രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടാന്‍ കാരണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ബിജു കെ മുണ്ടാടന്‍, പി എം എം സിദ്ദിഖ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ വി ബേബി, രാജി ആന്റണി, ബ്ലോക്ക് പ്രസിഡന്റ് മാരായ പി.കെ സെബാസ്റ്റ്യന്‍ നെടുമ്പാശ്ശേരി, നിസാം പൂഴിത്തറ ആലുവ, ഏലിയാസ് അയ്യമ്പള്ളിയില്‍ അങ്കമാലി എന്നിവര്‍ പ്രസ്താനവയില്‍ പറഞ്ഞു.
Related News