കൂട്ടമായേ നേട്ടമുള്ളൂ എന്ന സന്ദേശവുമായിട്ടാണ് നമ്മള്‍ പിറന്ന് വീണതുതന്നെ. മാതാപിതാക്കളുടെ കൂട്ടമായ ശ്രമമാണല്ലോ നമ്മുട ജന്മത്തിന് നിമിത്തമായത്. ഒന്നിച്ചാലെ മുന്നേറ്റമുണ്ടാകൂ. പ്രകൃതി പകര്‍ന്ന് തരുന്ന ഈ വിവേകമാണ് നേതൃഗുണങ്ങളുടെ വിത്ത്. പ്രായം, പദവി, പഠിപ്പ് , പണം തുടങ്ങി പല നിലയിലുള്ളവരുമായി ജീവിതത്തിലുടനീളം നമുക്ക് ഇടപഴകേണ്ടിവരും. ദയ, ഭയം, ദേഷ്യം, സ്‌നേഹം, സഭാകമ്പം തുടങ്ങിയ വ്യത്യസ്ത വികാരങ്ങളെ നേരിടേണ്ടി വരികയും ചെയ്യും. ഈ അവസരങ്ങളെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യാനുള്ള ആന്തരിക കഴിവുകള്‍ക്ക് നേതൃഗുണങ്ങള്‍ അഥവാ ലീഡര്‍ഷിപ്പ് എന്ന് പറയാം.
നേതൃഗുണങ്ങള്‍ എന്ന് പറയുമ്പോള്‍ ഒരു സംഘത്തെ നയിക്കാനുണ്ടാവേണ്ട ഗുണങ്ങളെന്നാണ് മനസ്സിലേക്ക് ഓടി വരുന്നതെങ്കിലും മുകളില്‍ സൂചിപിച്ച സാഹചര്യങ്ങള്‍ക്കിടയിലൂടെ സ്വന്തത്തെ തന്നെ നയിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കിലേ വേറെ ഒരാളെയെങ്കിലും നയിക്കാനാവൂ. ഈ കഴിവുകളുള്ളവര്‍ക്കാണ് സൗഹൃദ ബന്ധങ്ങളിലും കുടു:ബ ജീവിതത്തിലും ജോലിയിലും പദവികളിലും തിളങ്ങാനാവുന്നത്. ഈ കഴിവുകള്‍ നേടലാണ് യഥാര്‍ഥത്തില്‍ വിദ്യഭ്യാസം.
'ജീവിതത്തിലെ സ്ഥിതിഗതികളെ നേരിടാനുള്ള ശേഷിയാണ് വിദ്യാഭാസം' (ഹിബ്ബന്‍). തന്റെ വിജയങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹകരണം കൂടിയേ മതിയാകൂ എന്ന വിനയവും വകതിരിവുമാണ് നേതൃഗുണങ്ങള്‍ നേടിയെടുക്കാന്‍ ഒരു വ്യക്തിയെ പ്രചോദിപ്പിക്കുന്നത്. പഠിപ്പ് എത്രയുണ്ടെങ്കിലും പണി തരാന്‍ മറ്റൊരാള്‍ വേണം. പണം എത്രയുണ്ടെങ്കിലും പണിയെടുക്കാന്‍ മറ്റു ചിലര്‍ വേണം. പദവി എത്ര വലുതാണെങ്കിലും ലക്ഷ്യം നേടാന്‍ അനുയായികള്‍ വേണം.
നമുക്കാവശ്യമുള്ളവര്‍ പലതരക്കാരായിരിക്കും, അവരെയൊക്കെ കൂട്ടി യോജിപ്പിക്കാന്‍ നല്ല കരുത്തും തന്ത്രവുമൊക്കെ വേണം. മറ്റുള്ളവരുമായി ഇണങ്ങിച്ചേരാനുള്ള നൈപുണ്യം അമൂല്യമായ സമ്പത്ത് തന്നെയാണ് ! മാനുഷിക ശക്തിയാണ് ലോകത്ത് ഏറ്റവും വലിയ ശക്തി! 'ഒരാളുടെ സാമ്പത്തീക വിജയത്തിന്റെ 15% സാങ്കേതിക പരിജ്ഞാനം മൂലമാണെന്നും ഏകദേശം 85 % ജനങ്ങളെ നയിക്കാനുള്ള കഴിവ് മൂലമാണെന്നും അന്വേഷണങ്ങള്‍ കണ്ടെത്തിയുണ്ട് ' [How to win friends & Influence People ]
ലോകത്തെ ആദ്യ ശതകോടീശ്വരനായ ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍ ഒരിക്കല്‍ പറഞ്ഞു, 'സൂര്യന് കീഴിലുള്ള എല്ലാ കഴിവിനേക്കാളും ജനങ്ങളോട് ഇടപഴകാനുള്ള കഴിവിന് ഞാന്‍ ഏറെ പണം നല്‍കും'.
Related News