യുദ്ധത്തിന്റെ കാഹളം മുഴങ്ങുന്നത് പെരുന്നാള്‍ പിറ പോലെ
സന്തോഷ സൂചകമല്ല...
യുദ്ധത്തിന് മരണത്തിന്റെ മുഖവും ചോരയുടെ നിറവുമാണ്...
യുദ്ധത്താഴ്വരകളില്‍ മുന്തിരി വള്ളികള്‍
തളിര്‍ക്കുന്നില്ല,
മുല്ല മൊട്ടുകള്‍ വിരിയുന്നില്ല,
അശാന്തിയുടെ വിത്തുകള്‍ വിതക്കുന്നവിടെ....
ആഴമേറിയ ശവക്കുഴികള്‍
നിറയുന്നവിടെ....
യുദ്ധത്തില്‍ എവിടെയും സമാധാനത്തിന്റെ പൂത്തിരി
കത്തുന്നില്ല....
യുദ്ധത്തിന് മുമ്പും പിമ്പും സമാധാനത്തിന്റെ നിഴലില്ല,
നിലാവെളിച്ചമില്ല....
യുദ്ധത്തിന്റെ തീചൂളയില്‍
സമാധാനത്തിന്റെ പുഞ്ചിരി വിടരുന്നില്ല..
യുദ്ധത്തിന്റെ പുകച്ചുരുളുകള്‍ക്ക്,
ചുടു ചോരയുടെ,
ജീവനോടെ വെന്ത മാംസത്തിന്റെ,
മനം മടുപ്പിക്കുന്ന,
ബോധം മറപ്പിക്കുന്ന
മണം മാത്രം മണം മാത്രം....
യുദ്ധത്തില്‍ ആത്മാവ്
വെടിഞ്ഞ മൃതശരീരത്തിന്
രാജ്യമില്ല ജാതിയില്ല മതമില്ല
വര്‍ഗ്ഗമില്ല വര്‍ണ്ണമില്ല ലിംഗമില്ല...
-ഹാഷിം
Related News