ക്രമരഹിതമായ ഭക്ഷണവും വ്യായാമക്കുറവുമാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളായി പറയാറുള്ളത്. പ്രമേഹവര്‍ധനവിന് വളം വെക്കുന്ന മറ്റൊന്നാണ് മാനസിക സമ്മര്‍ദ്ദങ്ങള്‍. ഇതും നമുക്ക് പുതിയ വിവരമൊന്നുമല്ല. പക്ഷേ സമ്മര്‍ദ്ദങ്ങള്‍ എങ്ങനെയാണ് നമ്മുടെ ശരീരത്തിനകത്ത് പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം നാം ഊഹിച്ചിട്ട് പോലുമുണ്ടാകില്ല. ഇതിനെ കുറിച്ച് ലളിതമായൊരു ചര്‍ച്ചക്കാണ് ശ്രമിക്കുന്നത്. അക്ഷമയാണ് ഇതിന്റെ പിന്നിലെ പോരാളി ! പ്രതികൂലെ സാഹചര്യങ്ങളെ വിവേകപൂര്‍വ്വം ക്ഷമയോടെ നേരിടാനുള്ള മനസ്സ് പലര്‍ക്കുമില്ല.
ക്ഷമ എന്ന് കേള്‍ക്കുമ്പോള്‍ പുണ്യവും പരലോകവും തുടങ്ങി ആകപ്പാടെ ഒരു ആത്മീയമയമാണ് നമുക്കനുഭവപ്പെടാറ്. അത് കൊണ്ടുതന്നെ ക്ഷമയെന്ന രണ്ടക്ഷരത്തോട് വിരോധമാണ് ഭൂരിഭാഗമാളുകള്‍ക്കും. ക്ഷമ എന്ന വിഷയത്തെ കുറിച്ച് മുപ്പതോളം കൊല്ലം പഠനം നടത്തിയ മന:ശാസ്ത്രജ്ഞനാണ് Dr:Robert Enright ഇദ്ദേഹം എഴുതിയ ഒരു ഗ്രന്ഥം തന്നെയുണ്ട് 'Forgiveness is a choice '.
ക്ഷമ കൈ കൊണ്ടില്ലെങ്കില്‍ നമ്മുടെ ശരീര, നാഡീ, കോശങ്ങളിലുണ്ടാവുന്ന രാസ മാറ്റങ്ങള്‍ അറിയാതെ പോകരുത്. വികാരങ്ങള്‍ മനസ്സിന്റെ പ്രക്രിയയാണെങ്കിലും പലതും വയറ്റില്‍ നിന്നാണല്ലോ പൊങ്ങി വരാറ്. ഉദാഹരണം:- പേടിക്കുമ്പോള്‍ വയറ്റിലാണല്ലോ ആദ്യം അനുഭവപ്പെടാറ്. 'വയറ്റിലൊരു കാളിച്ച 'എന്ന് പറയാറില്ലേ......?
നമ്മുടെ കിഡ്‌നിക്ക് മുകളിലായി Adrenal എന്നൊരു ഗ്രന്ഥിയുണ്ട്. ഇത് നമുക്ക് സമ്മര്‍ദ്ദങ്ങളുണ്ടാവുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടി സോള്‍ എന്നീ സ്രവങ്ങള്‍ പുറപ്പെടുവിപ്പിക്കും. ഈ Hormone അഥവാ ഈ സ്രവങ്ങള്‍ ബന്ധപ്പെടുന്നത് നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളെ ബാലന്‍സ് ചെയ്യുന്ന Pituitary എന്ന ഗ്രന്ഥിയുമായാണ് ഈ ഗ്രന്ഥി തലച്ചോറിന്റെ കേന്ദ്രമായ HyPothalamus മായി ബന്ധപ്പെടുന്നു. ഈ കേന്ദ്രത്തില്‍ നിന്നാണ് നമുക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.
ഉദാ:- ഒരു നായ നമുക്കു നേരെ കുരച്ച് ചാടിയാല്‍ ഓടാനോ അതിനെ എറിഞ്ഞോടിക്കാനോ നമ്മുടെ തലച്ചോര്‍ നമുക്ക് നിര്‍ദ്ദേശം നല്‍കും. ഇതിനാവശ്യമായ ഊര്‍ജ്ജം ശരീരത്തില്‍ പെട്ടെന്ന് ഉത്പാദിപ്പിക്കും. അതായത് നമ്മുടെ മസിലുകളില്‍ ആഹാരങ്ങളില്‍ നിന്ന് നിക്ഷേപിച്ച ഗ്ലൈക്കോജന്‍ എന്ന പദാര്‍ഥത്തെ ഗ്ലൂക്കോസിക്കിമാറ്റും. ഇതോടെ നാം ഊര്‍ജ്ജസ്വലാരാകും.
ഈ സമയം നമ്മുടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ ; പഞ്ചസാരയുട അളവ് കൂടിയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ? നമ്മുടെ മനസ്സില്‍ സമ്മര്‍ദങ്ങള്‍ നില നില്‍ക്കുന്ന കാലത്തോളം മുകളില്‍ പറഞ്ഞ ശാരീരിക മാനസിക അവസ്ഥകളും തുടര്‍ന്നു കൊണ്ടേയിരിക്കും. ഒരാളോടുള്ള പക നമ്മുടെ മനസ്സിലുണ്ടായാല്‍ അത് നമ്മെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുമല്ലോ? അതോടെ ഷുഗറിന്റെ അളവും കൂടി കൊണ്ടേയിരിക്കും.
ക്ഷമ എന്നത് നമ്മെ പ്രായാസപ്പെടുത്തിയവരോടുള്ള കീഴടങ്ങലാകുമോ എന്ന തോന്നല്‍ നമ്മെ തന്നെ തെന്നി താഴെയിടും. അത് മണ്ണറയിലേക്കുള്ള വഴി വേഗമാക്കും. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ കണ്ണും കരളും കിഡ്‌നിയും മാത്രമല്ല കേടാവുക കാന്‍സറിനേയും വിളിച്ച് വരുത്തുമെന്നാണ് പഠനങ്ങള്‍. കാരണം കാന്‍സര്‍ കോശങ്ങുടെ പ്രാധാന ഭക്ഷണം പഞ്ചസാരയാണെത്രേ...... [ കീറ്റോ ഡയറ്റ് ] ഗാരി ടോബ്‌സിന്റെ 'The Case A gainst Sugar'
[പഞ്ചസാരക്കെതിരെ കേസ് ] എന്നൊരു പുസ്തകമുണ്ട്. കാര്യങ്ങളൊക്കെ അതില്‍ നന്നായി പറഞ്ഞിട്ടുണ്ട്...... നമ്മുടെ ശരീരത്തില്‍ ഏതെങ്കിലും തരത്തിലുള്ള കാന്‍സര്‍ കോശങ്ങളുണ്ടെങ്കില്‍ ഈ പഞ്ചസാര തിന്ന് അവ വളരുകയും ചെയ്യും. അത് കൊണ്ട് പക സൂക്ഷിച്ചു വെക്കാതെ പൊറുത്ത് കൊടുത്താല്‍
അത് കൊണ്ടുള്ള ശാരീരിക മാനസിക നേട്ടം നമുക്കു തന്നെയാണ് !
Related News