l o a d i n g

ആരോഗ്യം

അക്യുപങ്ചറിസ്റ്റുകള്‍ക്കും ചിലത് പറയാനുണ്ട്

ഫാസില്‍ ഫരീദ്

Thumbnail

മലപ്പുറം ചട്ടിപ്പറമ്പില്‍ ഏപ്രില്‍ ആദ്യവാരം ഉണ്ടായ വീട്ടിലെ പ്രസവവും തുടര്‍ന്നുള്ള യുവതിയുടെ മരണവും ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കേരളത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ ചര്‍ച്ചയുടെ അരിക് ചേര്‍ന്നുകൊണ്ട് ഏറെ പഴി കേള്‍ക്കേണ്ടിവന്ന ഒരു വിഭാഗമാണ് സിംഗിള്‍ പോയിന്റ് അക്യുപങ്ചറിസ്റ്റുകള്‍.

ഈ സംഭവം ചര്‍ച്ച ചെയ്യുന്നിടങ്ങളില്‍ വ്യാപകമായി ഉയര്‍ന്ന കേട്ട ഒന്നാണ് വ്യാജ അക്യുപങ്ചറിസ്റ്റുകള്‍, ഒറിജിനല്‍ അക്യുപങ്ചറിസ്റ്റുകള്‍ എന്നിങ്ങനെയുള്ള വാദങ്ങള്‍. ഒറിജിനല്‍ അക്യുപങ്ചര്‍ ചൈനീസ് ചികിത്സയാണെന്നും അവ വ്യാജ അക്യുപങ്ചറിസ്റ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍ ചൈനീസ് അക്യുപങ്ചറുമായി യാതൊരുവിധ ബന്ധവുമില്ല എന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ചികിത്സിക്കുന്ന വ്യാജരാണ് എന്നും മുദ്ര കുത്തപ്പെട്ടു. ഒരു വേള നിയമത്തിന്റെ നൂലാമാലകള്‍ക്കിടയിലൂടെ നിയമത്തെ ഇവര്‍ വെല്ലുവിളിക്കുകയാണ് എന്നും ആരോപിക്കപ്പെട്ടു. ചര്‍ച്ചകളില്‍ കൃത്യമായ മാനദണ്ഡങ്ങളോടുകൂടി അക്യുപങ്ചര്‍ കൗണ്‍സിലുകള്‍ രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു കേള്‍ക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് അവര്‍ക്കെതിരെ കേസെടുക്കണമെന്നും വ്യാജ ചികിത്സകരെ തുറുങ്കിലടക്കണമെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. ഈ ഘട്ടത്തില്‍ ചിലത് കുറിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

എന്താണ് അക്യുപങ്ചര്‍ ചികിത്സ:

അക്യുപങ്ചര്‍ ചികിത്സ മരുന്നില്ലാത്ത എനര്‍ജി ലെവലില്‍ ചികിത്സ ചെയ്യപ്പെടുന്ന ഒരു ചികിത്സാരീതിയാണ്. മനുഷ്യ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ വ്യതിയാനത്തിനനുസരിച്ച് മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. മനുഷ്യശരീരത്തിലെ അക്യുപഞ്ചര്‍ പോയിന്റുകളില്‍ ഉത്തേജനം നടത്തുമ്പോള്‍ എനര്‍ജി ലെവല്‍ ബാലന്‍സ് ആവുകയും രോഗം മാറുകയും ചെയ്യുന്നുവെന്ന് ഏറ്റവും ലളിതമായി മനസ്സിലാക്കാം.

അക്യുപങ്ചറിന്റെ ഉറവിടം ചൈനയിലാണ് എന്ന് ചരിത്രം പറയുന്നു.

5000 വര്‍ഷത്തെ പഴക്കം അക്യുപങ്ചര്‍ ചികിത്സയ്ക്ക് ഉണ്ട് എന്ന് പറയപ്പെടുന്നു. ആദ്യകാലങ്ങളില്‍ അക്യുപങ്ചര്‍ പോയിന്റുകളില്‍ ഉത്തേജനം ചെയ്യുന്നതിന് കല്ലുകളും മരക്കുറ്റികളും എല്ലുകളും ഒക്കെ ഉപയോഗപ്പെടുത്തിയതായും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് മെറ്റല്‍ യുഗങ്ങളില്‍ വ്യത്യസ്ത തരം മെറ്റലുകളും ഉപയോഗിക്കപ്പെട്ടതായും കാണാം. അക്യുപങ്ചര്‍ സംബന്ധമായ നിരവധി പഠനങ്ങളും ഗവേഷണങ്ങളും തല്‍ഫലമായി നിരവധി ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു.

ചൈനയുടെ തനതായ ഹെര്‍ബല്‍ ചികിത്സാരീതിയുമായി ചേര്‍ന്നും തനതായും അക്യുപങ്ചര്‍ ചികിത്സ മുന്നോട്ടു പോയിട്ടുണ്ട്. ചൈന സോഷ്യലിസ്റ്റ് ഭരണത്തിന് കീഴില്‍ വരുന്ന കാലത്ത് ചൈനയില്‍ അലോപ്പതി ചികിത്സയുടെ കടന്നുവരവും മുന്നേറ്റവും ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ചൈനയിലെ പാരമ്പര്യ ചികിത്സകളുടെ പിന്നോട്ടു പോക്കിനെ തിരിച്ചറിഞ്ഞ മാവോ സേ തൂങ് ഇരു ചികിത്സകളെയും സമന്വയിപ്പിക്കുന്ന ഒരു ചികിത്സ സംവിധാനത്തിന് പ്രോത്സാഹനം നല്‍കി. Combine Chinese and Western medicine. Let the old serve the new.' എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അലോപ്പതി ചികിത്സയോടൊപ്പം അങ്ങിനെ തളര്‍ച്ച നേരിട്ടുകൊണ്ടിരുന്ന തനതായ ചൈനീസ് ചികിത്സകള്‍ ശക്തമായി തിരിച്ചുവരികയും വളരുകയും ചെയ്തു. ചൈനയിലുണ്ടായ ഈ മുന്നേറ്റം ലോകശ്രദ്ധയാകര്‍ഷിക്കുന്നത് 1971-ല്‍ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ ചൈന സന്ദര്‍ശിച്ചതിനു പിന്നാലെയാണ്. അക്കാലത്ത് ചൈനയുമായി പടിഞ്ഞാറിന് കൂടുതല്‍ സാമ്പത്തിക, സാംസ്‌കാരിക ബന്ധങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചു. അക്കാലത്താണ് James Reston എന്ന ന്യൂയോര്‍ക്ക് ടൈംസിലെ പത്രപ്രവര്‍ത്തകന്‍ ബീജിംഗില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്ക് വിധേയനാവുകയും കുറഞ്ഞ സമയങ്ങള്‍ കൊണ്ട് തന്നെ പ്രയാസങ്ങള്‍ സുഖപ്പെടുകയും ചെയ്ത തന്റെ അനുഭവത്തെ മുന്‍നിത്തി അക്യുപങ്ചര്‍ ചികിത്സയുടെ കാര്യക്ഷമതയെക്കുറിച്ച് ഒരു ലേഖനം എഴുതി പ്രസിദ്ധീകരിച്ചു. ഇതോടെ പാശ്ചാത്യ ലോകം അക്യുപങ്ചറിനെ കൂടുതല്‍ ഗൗരവത്തോടെ കാണാനും ഗുണകരമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും തുടങ്ങി. തുടര്‍ന്ന് ലോകാരോഗ്യസംഘടന (WHO) അക്യുപങ്ചറിനെ ചില പ്രത്യേക രോഗങ്ങള്‍ക്ക് ഫലപ്രദമായുള്ള ഒരു ചികിത്സാമാര്‍ഗമായി അംഗീകരിച്ചു. ഇതുവഴി ലോകമെമ്പാടുമുള്ള ആരോഗ്യസംഘടനകളും ഗവേഷണകേന്ദ്രങ്ങളും ഇതിനെ മനസ്സിലാക്കാനും പരീക്ഷിക്കാനും തുടങ്ങി. തുടര്‍ന്ന് അക്യുപങ്ചറിന്റെ വളര്‍ച്ച ലോക രാജ്യങ്ങളിലേക്ക് വ്യാപകമായി തുടങ്ങി ഓരോ ദേശങ്ങളിലേക്ക് കടന്നു ചെല്ലുമ്പോഴും അവിടങ്ങളിലെ ചികിത്സകളുമായി ചേര്‍ന്ന് ചികിത്സിക്കുന്ന പുതിയ പരീക്ഷണങ്ങള്‍ രൂപപ്പെട്ടു. TCM എന്ന പേരില്‍ ചൈനയിലും Shinkyu therapy'എന്ന പേരില്‍ ജപ്പാനിലും ചെവിയില്‍ മാത്രം ട്രീറ്റ്‌മെന്റ് ചെയ്യുന്ന ഓറികുലാര്‍ അക്യുപങ്ചറും കൊറിയന്‍ ശൈലിയായ സുജോക്ക് അക്യുപങ്ചറും അതുപോലെ ഇന്ത്യയില്‍ ഉണ്ടായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഇന്ത്യന്‍ അക്യുപങ്ചര്‍ എന്ന സിംഗിള്‍ പോയിന്റ് അക്യുപങ്ചറും ലോകത്ത് ഉണ്ടായ വ്യത്യസ്തമായ അക്യുപങ്ചര്‍ ചികിത്സാ രീതികളാണ്.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്ന രണ്ടാമത്തെ ചികിത്സ രീതിയാണ് അക്യുപങ്ചര്‍ എന്ന് പറയുമ്പോഴും ഇവയെല്ലാം വ്യത്യസ്ത സ്വഭാവത്തിലും രീതികളും ഉള്ളതായി നമുക്ക് കാണാന്‍ സാധിക്കുന്നത്. അക്യുപങ്ചര്‍ ഒരു പുരാതന ചൈനീസ് ചികിത്സാരീതി ആണെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് അവരുടെ പാരമ്പര്യങ്ങളുടെയും സാംസ്‌കാരിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിവിധ രീതികളിലും പേരുകളിലും ഉപയോഗപ്പെടുത്തപ്പെടുന്നു. പല രാജ്യങ്ങളിലും അതിന്റെ വ്യത്യസ്തങ്ങളായ രീതികള്‍ പ്രചരിച്ചിട്ടുണ്ട് എന്നര്‍ത്ഥം.

ഒരൊറ്റ പോയിന്റില്‍ ചികിത്സ ചെയ്തത് ആയിരക്കണക്കിന് രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിയുമെന്ന് നിരീക്ഷിച്ച പ്രസിദ്ധനായ അക്യുപങ്ചറിസ്റ്റാണ് ഡോ. വു വേ പിങ്. ഒരു രോഗത്തിന്റെ മൂലകാരണം മനസ്സിലാക്കി, ശരിയായ ഊര്‍ജപാതയില്‍, ശരിയായ ബിന്ദുവില്‍ സൂചി ഉപയോഗിച്ച് ഉത്തേജനം നല്‍കിയാല്‍ മാത്രം മതിയാകും.'' എന്ന് അദ്ദേഹം നിരീക്ഷിച്ചു. 'ചൈനീസ് അക്യുപങ്ചര്‍' എന്ന പുസ്തകത്തിലൂടെ കൃത്യമായി തിരഞ്ഞെടുത്ത ഒരു അക്യുപങ്ചര്‍ പോയിന്റ് മാത്രം ഉപയോഗിച്ച് വിവിധ രോഗാവസ്ഥകള്‍ ചികിത്സിക്കുന്നതിന്റെ പ്രധാന്യം ഊന്നിപ്പറഞ്ഞു.

ലോകത്ത് അറിയപ്പെടുന്ന പുസ്തക പ്രസാധകരായ ഫോറിന്‍ ലാഗ്വേജ് പ്രസിദ്ധീകരിച്ച അക്യുപങ്ചര്‍ പുസ്തകങ്ങളില്‍ ഒന്നാണ് Jin Keyu cNn¨ 'വണ്‍ നീഡില്‍ വണ്‍ ട്രീറ്റ്മെന്റ്' അക്യുപങ്ചര്‍ ചികിത്സയിലെ ഒരു മിനിമലിസ്റ്റ് സമീപനത്തെ പരിചയപ്പെടുത്തുന്ന പുസ്തകമാണ്. ഒരു സമയത്ത് ഒരു നീഡില്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് 30 സാധാരണ രോഗങ്ങളെ ചികിത്സിക്കാമെന്ന് ചര്‍ച്ച ചെയ്യുന്നു.

ഫലപ്രദമായ അക്യുപങ്ചര്‍ ചികിത്സയ്ക്ക്, ഉപയോഗിക്കുന്ന സൂചികളുടെ എണ്ണത്തേക്കാള്‍ പോയിന്റുകളുടെ കൃത്യമായ തിരഞ്ഞെടുപ്പിനെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടത് എന്ന തത്വത്തെ ഊന്നിപ്പറയുന്ന ഡോ. വെയ് ചീ യങ്ങിന്റെ 'വണ്‍ നീഡില്‍ തെറാപ്പി: പെയിന്‍ സിന്‍ഡ്രോംസ്' എന്ന പുസ്തകം വിവിധ വേദന സിന്‍ഡ്രോമുകള്‍ക്ക് ചികിത്സിക്കാന്‍ ഒരൊറ്റ അക്യുപങ്ചര്‍ പോയിന്റ് ഉപയോഗിക്കുന്നതിന്റെ തത്വവും പ്രയോഗത്തെ കുറിച്ചും ആഴത്തില്‍ പരിശോധിക്കുന്ന ഒരു സമഗ്ര ഗൈഡാണ്.

ഏറ്റവും പ്രധാനപ്പെട്ട ചില രേഖകള്‍ ചൈനയിലുള്ള പ്രായം കൂടിയ അക്യുപങ്ചറിസ്റ്റുകളില്‍ നിന്നും ശേഖരിച്ച ചില കത്തുകളാണ്. അവരുടെ ചികിത്സ അവരുടെ പിതാക്കളില്‍ നിന്നും അവര്‍ അക്യുപങ്ചര്‍ പഠിച്ചത് വെറും മൂന്ന് പോയിന്റുകളില്‍ ചികിത്സ ചെയ്യുന്ന രീതിയില്‍ ആണ് എന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഊര്‍ജ്ജസ്വലമായ സംവിധാനത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള ഒരു മാസ്റ്റര്‍ അക്യുപങ്ചറിസ്റ്റിന് ചിലപ്പോള്‍ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരൊറ്റ സൂചികൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്ന ആശയം ലിംഗ് ഷുവിന്റെ ഒന്നാം അദ്ധ്യായം അവതരിപ്പിക്കുന്നു. ഇത് ചൈനീസ് വൈദ്യശാസ്ത്രത്തിന്റെ വിശാലമായ തത്ത്വങ്ങളെയും മിനിമലിസ്റ്റിക് സ്വഭാവത്തിന്റെ ഭംഗിയും പ്രതിഫലിപ്പിക്കുന്നു,

ഓരോ കാലഘട്ടതിനനുസരിച്ച് വ്യത്യസ്ത ചികിത്സകരിലൂടെ വിവിധങ്ങളായ ഗ്രന്ഥങ്ങളും രീതികളും ആവിഷ്‌കരിക്കപ്പെട്ടു. ഡോക്ടര്‍ ബി കെ ബസു വഴി കൊല്‍ക്കത്തയിലും ആന്റന്‍ ജയസൂര്യ വഴി ഇന്ത്യന്‍ സബ് കോണ്ടിനന്റിലിലും അക്യുപങ്ചര്‍ എത്തി. ഇന്ത്യയില്‍ ആദ്യ കാലങ്ങളില്‍ വേദനയ്ക്ക് മാത്രം ഉപയോഗിച്ചു പോന്നിരുന്നതും മറ്റ് ചികിത്സയുടെ കൂടെ ചെയ്തതുമായ അക്യുപങ്ചറിനെ 1986 മുതല്‍ ഡോക്ടര്‍ സഹോദരന്മാര്‍ എന്നറിയപ്പെടുന്ന തമിഴ്നാട് സ്വദേ ശികളായ MBBS MD ഡോക്ടര്‍മാരായ ഫസലുര്‍ റഹ്‌മാന്‍, സിദ്ദിഖ് ജമാല്‍ എന്നിവരിലൂടെ എല്ലാ രോഗങ്ങള്‍ക്കും ഫലപ്രദമാണ് അക്യുപങ്ചര്‍ എന്ന് തെളിയിക്കുകയും അക്യുപങ്ചറിന്റെ വ്യത്യസ്തമായ രൂപത്തെ പരിചയപ്പെടുത്തുകയും അതിലൂടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഭവിക്കുകയും ചെയ്തു.

എംബിബിഎസ് ബിരുദത്തിനു ശേഷം അവര്‍ രോഗികളെ ചികിത്സിക്കുകയും എന്നാല്‍ അവരുടെ നിരീക്ഷണങ്ങളില്‍ രോഗികളില്‍ താല്‍ക്കാലികമായ ആശ്വാസം ലഭിക്കുമ്പോഴും അവ പൂര്‍ണമായി മാറുന്നില്ല എന്നും പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നുമുള്ള തിരിച്ചറിവില്‍ നിന്നും പൂര്‍ണ്ണമായ രോഗശമനം സാധ്യമാകുന്ന ചികിത്സയെ കുറിച്ചുള്ള ചിന്തകളില്‍ വ്യത്യസ്തമായ ചികിത്സാരീതികളെ പഠിക്കുകയും നിരീക്ഷിക്കുകയും തുടര്‍ന്ന് അവര്‍ അക്യുപങ്ചര്‍ പഠനത്തിലേക്ക് എത്തുകയും ചെയ്തു. പിന്നീട് ഒരു പോയിന്റില്‍ ചികിത്സിച്ചു കൊണ്ട് കൊണ്ട് ആയിരത്തില്‍ പരം രോഗങ്ങളെ സുഖപ്പെടുത്താന്‍ സാധിക്കും എന്ന ചൈനീസ് അക്യുപങ്ചറിസ്റ്റ് Dr. വൂ വെ പിങിന്റെ വാക്കുകളില്‍ പ്രചോദിതരായ ഡോക്ടര്‍ സഹോദരന്മാര്‍ അക്യുപങ്ചറില്‍ സിംഗിള്‍ പോയിന്റ് ചികിത്സാ രീതിയെ കുറിച്ച് ആഴത്തില്‍ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും, തുടര്‍ന്ന് ഇന്ത്യന്‍ ചൈനീസ് ചികിത്സാ രീതികളെ സമന്വയിപ്പിച്ച് ചികില്‍സിക്കുകയും, അതിലൂടെ ലക്ഷക്കണക്കിന് രോഗികള്‍ക്ക് രോഗ ശമനം സിദ്ധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ധാരാളം ആളുകള്‍ അക്യുപങ്ചര്‍ പഠനത്തിലേക്ക് കടന്നു വരികയും അതിന്റെ പ്രചാരകര്‍ ആവുകയും ചെയ്തു. അത് കൊണ്ടാണ് ഡോക്ടര്‍ ഫസലുറഹ്‌മാനെ ഇന്ത്യന്‍ അക്യുപങ്ചറിന്റെ പിതാവ് എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് ഒരൊറ്റ പോയിന്റിലുള്ള അക്യുപങ്ചര്‍ ചികിത്സയെന്ന് വിമര്‍ശിക്കുന്നവര്‍ ഇവ്വിഷയത്തില്‍ ഒന്നുമറിയാതെയാണ് സംസാരിക്കുന്നത്. ഇത്രയും തെളിവുകള്‍ എടുത്തുപറഞ്ഞത് സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍ ചികിത്സാ എന്ന കാഴ്ചപ്പാട് ഇന്ത്യയില്‍ തമിഴ്നാട്ടിലും കേരളത്തിലും മാത്രമുള്ളതാണന്നും ഇത് വ്യാജ അക്യുപങ്ചര്‍ ചികിത്സയാണെന്നുമുള്ള വിമര്‍ശകരുടെ വാദങ്ങളുടെ പൊള്ളത്തരം പൊളിച്ചു കാണിക്കാന്‍ വേണ്ടിയാണ്.


?എന്താണ് ഇന്ത്യന്‍ അക്യുപങ്ചര്‍ അഥവാ സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍:

ഇന്ത്യന്‍ അക്യുപങ്ചര്‍ എന്നത് പൂര്‍ണ്ണമായും നിലവിലുള്ള ചൈനീസ് അക്യുപങ്ചര്‍ അല്ല. അക്യുപങ്ചറിന്റെ വളര്‍ച്ചയുടെ ഇന്ത്യന്‍ വേര്‍ഷന്‍ ആണത്. ഇന്ത്യന്‍ അക്യുപങ്ചര്‍ അഥവാ സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍. സിംഗിള്‍ പോയിന്റ് അക്യുപങ്ചറിന് സ്വതന്ത്രമായ രോഗനിര്‍ണയ രീതിയും ചികിത്സാ രീതിയും ഉണ്ട്. നാഡി പരിശോധനയിലൂടെ (രോഗനിര്‍ണയം) മനുഷ്യ ശരീരത്തിലെ ഊര്‍ജ വ്യതിയാനങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ പാരമ്പര്യ ചികിത്സയുടെ ഭാഗമായ മോര്‍ബിഡ് എലിമിനേഷന്റെ സാധ്യത ഉപയോഗപ്പെടുത്തി കൊണ്ടും ട്രഡീഷണല്‍ അക്യുപങ്ചര്‍ ചികിത്സയിലെ അടിസ്ഥാന തത്വങ്ങള്‍ ഉപയോഗപ്പെടുത്തി കൃത്യമായ അക്യുപങ്ചര്‍ പോയിന്റുകള്‍ തെരഞ്ഞെടുത്ത് അവയില്‍ ചൂണ്ടുവിരലിന്റെ അഗ്രഭാഗം കൊണ്ടോ നേര്‍ത്ത സൂചികള്‍ കൊണ്ടോ ഒരേ ഒരു പോയിന്റില്‍ മാത്രം ഉത്തേജനം (ചികിത്സ) നല്‍കി കൊണ്ട് ചികിത്സിക്കുന്ന രീതിയാണത്.

ഈ ചികിത്സയോടൊപ്പം കൃത്യമായ ചികിത്സ നിര്‍ദ്ദേശങ്ങളും ഉണ്ട്. 'ഫോര്‍ ഗോള്‍ഡന്‍ റൂള്‍സ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജീവിതശൈലികളെ കൃത്യമാക്കിക്കൊണ്ട് തന്നെ രോഗങ്ങളെ സുഖപ്പെടുത്താന്‍ ആകും എന്ന ശക്തമായ വാദമാണ് സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍ മുന്നോട്ടുവയ്ക്കുന്നത്. ജീവിതശൈലി രോഗങ്ങളെ ജീവിതശൈലി കൊണ്ട് ക്രമപ്പെടുത്തുകയാണ് വേണ്ടത്. ആയതിനാല്‍ ജീവിതശൈലിയെ ക്രമപ്പെടുത്തി കൊണ്ടാണ് ഇന്ത്യന്‍ അക്യുപങ്ചര്‍ അഥവാ സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍ ചികിത്സ മറ്റ് ചികിത്സാരീതികളില്‍ നിന്നും വ്യത്യസ്തമാകുന്നത്.

വ്യത്യസ്ത ശൈലികളിലുള്ള ചികിത്സകളില്‍ വ്യത്യസ്തമായ ചിട്ടകളാണുള്ളത് അത് കൊണ്ട് തന്നെ ഒരേസമയം ഒന്നിലധികം വ്യത്യസ്ത ചികിത്സകള്‍ ഒരേ സമയം സ്വീകരിക്കേണ്ടതില്ല എന്നും തൃപ്തികരമായ ഏതെങ്കിലും ഒരു ചികിത്സ മാത്രം സ്വീകരിക്കുകയുമാണ് വേണ്ടത് എന്നതാണ് ഉചിതമായ സമീപനം. ഒരു വ്യക്തി ഏത് ചികിത്സ സ്വീകരിക്കണമെന്ന് ആ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ഒരു വ്യക്തി ഏതൊരു ചികിത്സ സ്വീകരിക്കുമ്പോഴും സ്വീകരിക്കപ്പെടുന്ന ചികിത്സയുടെ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നത് നിര്‍ബന്ധമാണ്. അക്യുപങ്ചര്‍ ചികിത്സ എന്നത് മരുന്നില്ലാത്ത ചികിത്സയാണ്.
മരുന്ന് കഴിച്ച് മടുത്ത രോഗികള്‍ അക്യുപങ്ചര്‍ ചികിത്സ സ്വീകരിക്കുമ്പോള്‍ മറ്റു ചികിത്സകളും മറ്റു ചികിത്സകളുടെ ചിട്ടകളെയും ഒഴിവാക്കി കൊണ്ടാണ് കടന്നുവരുന്നത് ഇക്കാരണത്താല്‍ സിംഗിള്‍ പോയിന്റ് അക്യുപങ്ചറിസ്റ്റുകള്‍ അലോപ്പതി ചികിത്സകരാല്‍ കൂടുതല്‍ വിമര്‍ശനത്തിന് വിധേയമാക്കപ്പെട്ടത്.
ഓരോ ചികിത്സകള്‍ക്കും സ്വതന്ത്രമായ അസ്ഥിത്വം ഉണ്ട് അവ അംഗീകരിക്കാതെ അവയെ തള്ളി പറഞ്ഞും എല്ലാ ചികിത്സകളും അലോപ്പതി ചികിത്സയുടെ കീഴില്‍ നിലനില്‍ക്കേണ്ടതാണ് എന്ന വല്ല്യേട്ടന്‍ മനോഭാവമാണ് പലപ്പോഴും പ്രശ്‌നമായി മാറാറുള്ളത്. പല സ്വതന്ത്രചികിത്സാ രീതികളിലും അലോപ്പതിയുടെ കടന്നുകയറ്റം അത്തരം ചികിത്സകളില്‍ രോഗം നിര്‍ണയത്തിനായി അലോപ്പതി ചികിത്സയുടെ രോഗനിര്‍ണയ രീതി ഉപയോഗപ്പെടുത്തപ്പെടുകയും ചികിത്സ രീതികള്‍ക്ക് അവരുടെ തനതായ ചികിത്സകള്‍ നല്‍കുകയും ചെയ്യുന്നു. ഇത് ചികിത്സകളുടെ തനതായ സ്വഭാവം നഷ്ടപ്പെടുത്തുന്നതിനും ചികിത്സകളിലെ റിസള്‍ട്ട് കുറയുന്നതിനും കാരണമായിട്ടുണ്ട്.

ഓരോ ചികിത്സയും അതിന്റെ തനതായ ശൈലിയില്‍ രോഗനിര്‍ണയവും ചികിത്സയും നടത്തിക്കൊണ്ട് മുന്നോട്ടുപോവുകയാണ് ശരിയായ രീതി.

ഏറെ പുരാതനവും അതോടൊപ്പം മരുന്നു രഹിത ചികിത്സയായിരുന്നിട്ടും കൂടി അക്യുപങ്ചറിന് കേരളത്തില്‍ കാര്യമായ വളര്‍ച്ച ഉണ്ടാക്കാന്‍ കഴിയാതെ പോയത് അക്യുപങ്ചര്‍ ചികിത്സയോടൊപ്പം അലോപ്പതി മരുന്നുകള്‍ കൂടി കഴിക്കുന്ന തെറ്റായ സമീപനം മൂലമാണ്. എന്നാല്‍ ചികിത്സയോടൊപ്പം മറ്റുചികിത്സകളെ ഒഴിവാക്കിക്കൊണ്ടും മരുന്നുകളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് സിംഗിള്‍ പോയിന്റ് അക്യുപങ്ചര്‍ തനതായ ശൈലി സ്വീകരിച്ചു വരികയും ജീവിത ചിട്ടകളെ ക്രമപ്പെടുത്തിക്കൊണ്ട് നടത്തുന്ന ചികിത്സകള്‍ക്ക് വ്യാപകമായ റിസള്‍ട്ട് ഉണ്ടാകുന്നതും അക്യുപങ്ചര്‍ ചികിത്സ കൂടുതല്‍ ജനകീയമാകുന്നതിന് കാരണമായി.

കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവിനുള്ളില്‍ വളരെ ശക്തമായ വളര്‍ച്ചയാണ് കേരളത്തില്‍ ഉടനീളം ഉണ്ടായത്. അലോപ്പതി മരുന്നുകള്‍ ഉണ്ടാക്കുന്ന കെടുതികളും ഭാരിച്ച ചികിത്സാ ചെലവും ചികിത്സയുടെ പേരിലുള്ള ഭീതിയും താരതമ്യേനെ ലളിതവും ചിലവ് കുറഞ്ഞതുമായ അക്യുപങ്ചര്‍ ചികിത്സയിലേക്ക് ആളുകള്‍ വലിയ അളവില്‍ കടന്നു വരുന്നതിന് കാരണമായി. വര്‍ദ്ധിച്ചുവരുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളും അവയിലെ സജ്ജീകരണങ്ങളും അത്യാധുനികം എന്ന് പറയപ്പെടുന്ന മരുന്നുകളും രോഗം പൂര്‍ണമായി മാറ്റുന്നില്ല എന്നതും അവ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതും ഒപ്പം പുതിയ രോഗങ്ങള്‍ക്ക് കൂടി വഴി തുറക്കുകയും ചെയ്യുന്നത് അക്യുപങ്ചര്‍ ചികിത്സ കൂടുതല്‍ ജനകീയമാകുന്നതിന് കാരണമായിട്ടുണ്ട്.

ഇത്തരത്തിലുള്ള അക്യുപങ്ചറിന്റെ ശക്തമായ വളര്‍ച്ചയെ തളര്‍ത്തുന്നതിന് വേണ്ടി നിരന്തരം പ്രചാരണങ്ങളുമായി ചിലര്‍ രംഗത്ത് വരുന്നു. ഇത്തരം ശ്രമത്തിന്റെ അവസാന ഉദാഹരണമാണ് ചട്ടിപ്പറമ്പില്‍ ഉണ്ടായ വീട്ടിലെ പ്രസവവും തുടര്‍ന്നുള്ള അമ്മയുടെ മരണവും. ആദ്യ ദിവസത്തെ വാര്‍ത്ത വീട്ടിലെ പ്രസവം യുവതി മരിച്ചു എന്നായിരുന്നുവെങ്കില്‍ പിന്നീട് അത് അക്യുപങ്ചര്‍ പ്രസവം എന്ന രീതിയിലും തുടര്‍ന്ന് ഒരു പ്രത്യേക അക്യുപങ്ചര്‍ വിഭാഗത്തിന്റെ പ്രസവം എന്ന രൂപത്തിലേക്കും അതുവഴി സിംഗിള്‍ പോയിന്റ് അക്യുപങ്ചറിസ്റ്റുകളെ വേട്ടയാടുന്നതിനും ഉള്ളതാക്കി ഈ പ്രചാരണങ്ങള്‍ മാറ്റപ്പെട്ടു.

സിംഗിള്‍ പോയിന്റ് അക്യുപങ്ചറിസ്റ്റുകളെ വ്യക്തിഹത്യ ചെയ്തും ബിഎസ്എസ് നല്‍കുന്ന കൃത്യമായ സര്‍ട്ടിഫിക്കറ്റുകളെ വ്യാജമാണ് എന്ന് ആരോപിച്ചും ജനങ്ങള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴിയും പത്രമാധ്യമങ്ങള്‍ വഴിയും ചാനലുകള്‍ വഴിയും ചര്‍ച്ച നടത്തുന്നതാണ് പിന്നീട് കണ്ടത്.
ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിക്കുന്ന ലോകത്തെ രണ്ടാമത്തെ ചികിത്സയായി അക്യുപങ്ചര്‍ ചികിത്സ മാറിയത് വിവിധ ദേശങ്ങളിലേക്കുള്ള അക്യുപങ്ചറിന്റെ പ്രയാണത്തിലും വികാസങ്ങളിലും സംഭവിച്ച വ്യത്യസ്തമായ രീതികള്‍ കൂടി ഉള്‍കൊള്ളുന്ന എല്ലാ വിധ അക്യുപങ്ചര്‍ സമീപനങ്ങളും ചേര്‍ന്നപ്പോഴാണ് എന്ന് തിരിച്ചറിവ് നേടേണ്ടതുണ്ട്. ഇന്ത്യന്‍ അക്യുപങ്ചര്‍ എന്നത് താരതമ്യേനെ ലളിതവും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ അക്യുപങ്ചര്‍ സമീപനമാണ് എന്ന് ചികിത്സ സ്വീകരിച്ച രോഗികളുടെ ആശ്വാസകരമായ ജീവിതം നിരീക്ഷിച്ചാല്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

-ഫാസില്‍ ഫരീദ്
(ഇന്ത്യന്‍ അക്യുപഞ്ചര്‍ പ്രാക്ടീഷണനേര്‍സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി)

Latest News

സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
August 2, 2025
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
August 2, 2025
 ഐ സി സി  റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
August 2, 2025
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
August 2, 2025
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
August 2, 2025
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
August 2, 2025
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
August 2, 2025
 ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
August 2, 2025
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
August 1, 2025
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
August 1, 2025