l o a d i n g

ആരോഗ്യം

എം. ഡി. എം. എ: ഭീതിയുടെ വാള്‍മുനകള്‍

Thumbnail


Methylenedioxy methamphetamine എന്ന കൃത്രിമ രാസ സംയുക്തത്തിന്റെ ചുരുക്കപേരാണ് MDMA. ഉന്മാദത്തിന്റെ (Ecstasy) സംയുക്തം, മോളി (Molly),മാന്‍ഡി (Mandy) എന്നീ പേരുകളിലും മറ്റും ഇവ അറിയപ്പെടുന്നു.
1912 ല്‍ ജര്‍മനിയിലെ മെര്‍ക്ക് എന്ന മരുന്നു കമ്പനിയാണ് ഈ സംയുക്തം ആദ്യമായി കണ്ടുപിടിച്ചതും ഉല്‍പാദിപ്പിച്ചതും.

ആദ്യകാലങ്ങളില്‍, MDMA ചില മാനസിക അസുഖങ്ങള്‍ക്കെതിരെ, Depression, Anxiety, Obsessive - compulsive disorder, Suicidality etc മറ്റും ഔഷധമായി ഉപയോഗിച്ചിരുന്നുവെങ്കിലും, പിന്നീട് MDMA ധാരാളമായി ഒരു മയക്കുമരുന്നായി ഉപയോഗിക്കുന്നതായും പലരും ഇവക്ക് അടിമപെടുന്നു എന്നു കണ്ടെത്തിയതോട് കൂടിയാണ് MDMA യെ ഒരു ക്രിത്രിമ മയക്കുമരുന്നായിട്ട് പ്രഖ്യാപിക്കപ്പെട്ടത്.

MDMA നമ്മുടെ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു: നമ്മുടെ തലച്ചോറിലുള്ള നാഡീകോശങ്ങള്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ നാഡീകോശങ്ങളുടെ ഇടയിലുള്ള Synaptic Cleft എന്ന വിടവില്‍, ന്യൂറോട്രാന്‍സ്മിറ്റേര്‍സ്
എന്ന രാസ സംയുക്തങ്ങള്‍ ആവശ്യമാണ്. MDMA ഉപയോഗം, സെറോട്ടോനിന്‍ ഡൊപ്പാമിന്‍ നോര്‍ഐപിനെഫ്രിന്‍ എന്നി ന്യൂറോട്രാന്‍സ്മിറ്റേര്‍സിന്റെ പ്രവര്‍ത്തനങ്ങളെയും അളവിനെയും സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യുന്നു.

MDMA, Synaptic വിടവിലുള്ള സെറോട്ടോനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മൂലം വ്യക്തി ഉന്മാദാ വസ്ഥയിലെത്തിചേരുന്നു. കൂടാതെ MDMA, Synaptic Cleft എന്ന വിടവിലുള്ള സെറോട്ടോനിന്‍, ഡോപാമിന്‍, നോര്‍എപിനെഫ്രിന്‍ എന്നിവയെ നാഡീകോശങ്ങള്‍ തിരിച്ചെടുക്കുന്നതിനെ തടയുന്നു ആയതിനാല്‍ Synaptic Cleft ല്‍ സെറോട്ടോനിന്‍, ഡോപാമിന്‍, നോര്‍എപിനെഫ്രിന്‍ എന്നിവയുടെ സാന്നിധ്യം കുറെ സമയം ഉണ്ടാകുകയും തല്‍ഫലമായി വ്യക്തിയുടെ ഉന്മാദാവസ്ഥയും ഉത്തേജനവും സ്വാഭാവികമായും കുറെ സമയം നീണ്ടു നില്‍ക്കുന്നു.

MDMA യുടെ ഉപയോഗം മൂലം ഒരു വ്യക്തിയുടെ സ്വാഭാവിക മനസ്ഥിത, കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള കഴിവ് ,ബുദ്ധി വൈഭവം, എന്നീ ഗുണങ്ങളെ മാറ്റിമറിക്കുന്നു. വിനോദാവശ്യത്തിനുള്ള, സ്ഥിരമായ MDMA ഉപയോഗം, വ്യക്തിയില്‍ വിവിധ ശാരീരിക,മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

ശാരീരിക പ്രശ്‌നങ്ങള്‍

1.ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുന്നുത് മൂലം ചൂടിന്റെ ആഘാതം ആന്തരിക അവയവങ്ങളുടെ നാശം എന്നിവക്ക് കാരണമായി മരണം തന്നെ സംഭവിക്കാം

2.നിര്‍ജലനീകരണം സംഭവിച്ചു, തലവേദനയും ക്ഷീണവും, തലചുറ്റലും മറ്റും അനുഭവപെടുന്നു

3.ഹൃദയത്തെയും ഹൃദയധമനികളെയും ബാധിക്കുന്നതിനാല്‍ ഹൃദയമിടിപ്
നിരക്ക് കൂടുക ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും മറ്റും കാരണമാകുന്നു.

4.ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയും, ന്യുമോണിയ ബാധയും മറ്റും

MDMA ഉപയോഗം മൂലം ഉണ്ടാകുവാന്‍
വളരെയധികം സാധ്യതയുള്ള മാനസിക പ്രശ്‌നങ്ങള്‍.

1.ഉല്‍കണ്ഠ
2.കോപ്പം
3.പരിഭ്രാന്തി
4.വിഷാദം
5.ചിത്തഭ്രമം
6.ഉന്മാദാവസ്ഥ
7.മറവി
8.യഥാര്‍ത്യബോധം നഷ്ടമാകുക
9.ശ്രദ്ധക്കുറവ്
10.തിരിച്ചറിവ് കുറയുകയും മറ്റും

MDMA സ്ഥിരമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടകാവുന്ന വിവിധ പ്രശ്‌നങ്ങള്‍ :-

സെറോട്ടോനില്‍, ഡോപാമിന്‍, എപിനെഫ്രിന്‍ എന്നീ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ തകറാറിലാക്കുക, മയക്കുമരുന്നിന് അടിമയാക്കുക, രോഗപ്രതിരോധ ശേഷി കുറക്കുക, കുടുംബപരമായും സമൂഹികപരമായും ഒറ്റപ്പെടുക, സ്ഥല കാല ബോധം നഷ്ടമാവുക, ആക്രമണ സ്വഭാവം കാണിക്കുക, പേടി കുറയുകയും പിന്നീട് വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ചിന്തിക്കാതെ ധൈര്യം പ്രകടിപ്പിക്കുക, ബന്ധങ്ങളുടെ മഹത്വം മറന്നു പെരുമാറുക, സ്വബോധം നഷ്ടപെടുക, HIV, Hepatitis പോലുള്ള അസുഖങ്ങള്‍ പിടിപെടുകയും മറ്റും.

MDMA യുടെ ഓവര്‍ഡോസിലുള്ള ഉപയോഗം, അപസ്മാരത്തിനും മോഹല്യാസത്തിനും ചിലപ്പോള്‍ മരണത്തിനുവരെ കാരണമാകുന്നു.

MDMA ക്ക് അടിമയായ വ്യക്തിയുടെ (പ്രത്യേകിച്ചു സ്ത്രീകളുടെ) കുട്ടികളില്‍ ജന്മനാ മാനസിക, ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

Latest News

സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
സി. ഹാശിം സാഹിബിന്റെ ഓര്‍മ്മ പുസ്തകമായ 'യാ ഹബീബിയുടെ ' പ്രകാശനം തിങ്കളാഴ്ച
August 2, 2025
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നേര്‍വഴിക്ക് നയിച്ച മഹാന്‍ -അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ
August 2, 2025
 ഐ സി സി  റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
ഐ സി സി റിയാദ് മഞ്ചേരി നിയോജക മണ്ഡലം കമ്മറ്റി സിഗ്‌നല്‍ മിററുകള്‍ സ്ഥാപിച്ചു
August 2, 2025
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
സൗദിയില്‍ ഫുഡ് ഡലിവറിക്ക് റോബോട്ടുകള്‍
August 2, 2025
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
അക്ഷരങ്ങളുടെ കുലപതി പ്രൊഫസര്‍ എം.കെ സാനു അന്തരിച്ചു, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്
August 2, 2025
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
സൗദി-റഷ്യ നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കം
August 2, 2025
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം, പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, ഖബറടക്കം വൈകുന്നേരം അഞ്ചരക്ക് ആലുവയില്‍
August 2, 2025
 ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി അന്‍പത് വീടുകള്‍ നിര്‍മിച്ചു നല്‍കും -ചാണ്ടി ഉമ്മന്‍
August 2, 2025
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
തിരുപ്പതിയില്‍ നിന്ന് റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ചാല്‍ ഇനി പണികിട്ടും
August 1, 2025
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കലാഭവന്‍ നവാസ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
August 1, 2025