ദുബായ്: അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം ഇടിയോടുകൂടിയ കനത്ത മഴ ലഭിച്ചു. അല്‍ഐനിലെ ഉമ്മു ഗഫ, സആ, ഖത്തം എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്.
രാജ്യത്തിന്റെ കിഴക്ക്, തെക്കന്‍ പ്രദേശങ്ങളില്‍ മഴ മുന്നറിയിച്ച് നല്‍കിയിരുന്നു. ഈ ആഴ്ച കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു. ഫുജൈറ, അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ഇടത്തരം മുതല്‍ കനത്ത മഴവരെ പ്രവചിക്കപ്പെടുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ട്. അതേസമയം യു.എ.ഇയില്‍ താപനില 45ഡിഗ്രി മുതല്‍ 49ഡിഗ്രി വരെ വര്‍ധിക്കാനും സാധ്യത പ്രവചിക്കുന്നുണ്ട്. ദുബായില്‍ ചില ഭാഗങ്ങളില്‍ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടായി.
Related News