l o a d i n g

ബിസിനസ്

ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു

Thumbnail

അബുദാബി: ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എ.ഇയിലെ അഡ്‌നോക് ഗ്യാസും, ഹിന്ദുസ്ഥാന്‍ പെട്രോളിയവും കരാര്‍ ഒപ്പിട്ടു. പത്തുവര്‍ഷം എല്‍.എന്‍.ജി എത്തിക്കാനുള്ള ദീര്‍ഘകാല കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചത്.

വര്‍ഷം 0.5 ദശലക്ഷം ലക്ഷം മെട്രിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യയിലേക്ക് എത്തിക്കാനാണ് അബുദാബിയുടെ എണ്ണകമ്പനിയായ അഡ്‌നോകും ഹിന്ദുസ്ഥാന്‍ പെട്രോളിയവും കരാര്‍ ഒപ്പിട്ടത്. അഡ്‌നോകിന്റെ സബ്‌സിഡറി കമ്പനിയായ അഡ്‌നോക് ഗ്യാസുമായാണ് കരാര്‍. ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഗെയില്‍ ഇന്ത്യ എന്നിവയുമായി സമാനമായ കരാറുണ്ടാക്കിയിരുന്നു. അഡ്‌നോക്കിന്റെ ദാസ് ഐലന്റിലെ പ്ലാന്റില്‍ നിന്നായിരിക്കും ഇന്ത്യയിലേക്ക് ഗ്യാസ് എത്തിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ദീര്‍ഘകാല ഉല്‍പാദന പരിചയമുള്ള എല്‍.എന്‍.ജി പ്ലാന്റാണ് ദാസ് ഐലന്റിലേത്. ആറ് എം.എം.ടി.പി.എ ആണ് ഈ പ്ലാന്റിന്റെ ശേഷി.

2030 ഓടെ മൊത്തം ഊര്‍ജോല്‍പാദനത്തിന്റെ 15 ശതമാനം ദ്രവീകൃത പ്രൃകൃതി വാതകത്തില്‍ നിന്ന് ആക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യ തങ്ങളിലര്‍പ്പിച്ച ആത്മവിശ്വാസത്തിന്റെ തെളിവാണ് കരാറെന്ന് അഡ്‌നോക് ഗ്യാസ് സി.ഇ.ഒ ഫാത്തിമ അല്‍ നുഐമി പറഞ്ഞു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍

August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി

അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ

നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു

ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു