ദുബായ്: യുഎഇയിലെ പ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖലയാ/് ഇത്തിഹാദ് റെയില്‍വ പദ്ധതി പൂര്‍ണതോതിലാവുന്നതോടെ യു.എ.ഇ തൊഴില്‍ രഗത്ത് ആയിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ സാധ്യതകള്‍ തുറക്കും. 'പ്രോജക്ട്‌സ് ഓഫ് ദ് 50' എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായ ഇത്തിഹാദ് റെയില്‍ 2030നകം 9,000ത്തിലേറെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ യുഎഇയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഗതാഗത വികസനത്തിനും വലിയ സംഭാവനയാും പദ്ധതി നല്‍കുക. ചരക്ക് ഗതാഗതത്തിനുള്ള റെയില്‍വേ ശൃംഖല 2024 ഫെബ്രുവരിയില്‍ തന്നെ പ്രവര്‍ത്തനക്ഷമമായിരുന്നു. യാത്രാ സര്‍വീസുകള്‍ 2026-ല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ആകെ ദൈര്‍ഘ്യം ഏകദേശം 1,200 കിലോമീറ്ററാണ്. ഇത് യുഎഇയിലെ ഏഴ് എമിറേറ്റുകളെയും പ്രധാന തുറമുഖങ്ങളെയും വ്യാവസായിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നു. നിര്‍മ്മാണം, എന്‍ജിനീയറിങ്, ട്രെയിന്‍ ഓപ്പറേഷന്‍സ്, ലോജിസ്റ്റിക്‌സ്, മെയിന്റനന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് ഇത് പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കും. ഇത്തിഹാദ് റെയില്‍ പദ്ധതി വെറും പാളങ്ങള്‍ സ്ഥാപിക്കുക മാത്രമല്ല, രാജ്യത്തിന് പുതിയൊരു തൊഴില്‍ അടിത്തറ കെട്ടിപ്പടുക്കുക കൂടിയാണ് ചെയ്യുന്നത്. നിര്‍മാണ ഘട്ടത്തില്‍ തന്നെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ പദ്ധതിക്ക് സാധിച്ചു.
റെയില്‍വേ സ്ലീപ്പറുകള്‍ പോലുള്ള നിര്‍മാണ സാമഗ്രികള്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഫാക്ടറികള്‍ക്ക് നൂറുകണക്കിന് അധിക ജോലികള്‍ സൃഷ്ടിക്കാന്‍ ഇത് സഹായിച്ചു. കൂടാതെ, ഭാവിയിലെ റെയില്‍വേ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനായി അബുദാബി വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളുമായി ഇത്തിഹാദ് റെയില്‍ സഹകരിക്കുന്നുണ്ട്. ഇത് യുഎഇ പൗരന്മാരെ ഈ മേഖലയില്‍ ദീര്‍ഘകാല കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കും. അതോടൊപ്പം വിദഗ്ധരായ വിദേശ തൊഴിലാളികള്‍ക്കും സാങ്കേതിക വിദഗ്ധകര്‍ക്കും പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്നു കിട്ടുകയും ചെയ്യും.
Related News