ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം വിമാനത്തിനകത്ത് പാറ്റകളം പ്രാണികളും പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ നടത്തി വരുന്ന പതിവ് ശ്രമങ്ങള്‍ തുടരുമെന്നും എങ്കിലും ചിലഘട്ടങ്ങില്‍ പാറ്റയും മറ്റും വിമാനത്തില്‍ കയറിക്കൂടുന്നത് വിശദമായി തന്നെ പരിശോധിക്കുമെന്നും ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റകളെ കാണുകയും യാത്രക്കാര്‍ പരാതിപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് എയര്‍ ഇ്ന്ത്യയുടെ വിശദീകരണം.
അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് കൊല്‍ക്കത്ത വഴി മുംബൈയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനമായ AI180നില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് എയര്‍ഇന്ത്യ പറയുന്നത് ഇങ്ങനെ: വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ കൂറകളുടെ സാന്നിധ്യത്തെക്കുറിച്ച് പരാതിപ്പെട്ടു. ജീവനക്കാര്‍ പ്രശ്‌നം പരിശോധിക്കുകയും അവരുടെ സീറ്റുകള്‍ മാറ്റിനല്‍കുകയും ചെയ്തു.
അതേസമയം കൊല്‍ക്കത്തയിലെ സ്റ്റോപ്പ് ഓവറിനിടെ വിമാനം വൃത്തിയാക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനം മുംബൈയിലേക്കുള്ള യാത്ര തുടര്‍ന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
Related News