ദുബായ്: യു.എ.ഇയില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള രേഖകളുടെയും അതിന് ഈടാക്കുന്ന ഫീസുകളുടെയും വിശദാംശങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി പൊതു ജനങ്ങള്‍ക്കായി ലഭ്യമാക്കി. സമൂഹ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി എംബാമിങ്, മൃതദേഹം കൊണ്ടുപോകാനുള്ള പെട്ടി, എയര്‍ പോര്‍ട്ടിലേക്കുള്ള ആംബുലന്‍സ് ചെലവ്, ടൈപ്പിങ് ഫീസ് എന്നിവയടക്കം 3130 ദിര്‍ഹം ആണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ്. ഇതുകൂടാതെ വിമാന ടിക്കറ്റ് ഇനത്തിലുള്ള തുകയും ഉണ്ടാകും. വിവിധ വിമാന കമ്പനി കള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസമുണ്ട്. മാര്‍ഗരേഖയില്‍ പ്രതിപാദിച്ച ഏതെങ്കിലും സാംക്രമിക രോഗങ്ങളാല്‍ മരണപ്പെട്ട വ്യക്തിയാണെങ്കില്‍ എംബാമിങ്ങിനും മൃതദേഹം നാട്ടിലയക്കാനും അനുവാദമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്.
ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തുവിട്ട വിശദാംശങ്ങള്‍ അനുസരിച്ച് മരണപ്പെട്ടയാളുടെ സ്‌പോണ്‍സറോ ബന്ധുക്കളോ താഴെ പറയുന്ന രേഖകള്‍ എംബാമിങ് കേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ ഹാജരാക്കണം.
എംബാമിങ് കേന്ദ്രത്തില്‍ ഹാജരാക്കേണ്ട രേഖകള്‍
1. ബന്ധപ്പെട്ട അതോറിറ്റി മരണം സ്ഥിരീകരിച്ച അറിയിപ്പ്
2. മരണ സര്‍ട്ടിഫിക്കറ്റ്
3. പൊലീസില്‍നിന്നുള്ള നിരാക്ഷേപ പത്രം (എന്‍.ഒ.സി)
4. എംബസി അല്ലെങ്കില്‍ കോണ്‍സുലേറ്റില്‍നിന്നുള്ള എന്‍.ഒ.സി
5. വിമാന ടിക്കറ്റിന്റെ പകര്‍പ്പ്
6. മരിച്ചയാളുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്
Related News