റിയാദ്: രിസാലത്തുല്‍ ഇസ്ലാം മദ്രസയിലെ പ്രധാന അധ്യാപകനും, ഐസിഎഫ് സെന്‍ട്രല്‍ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും, അല്‍ ഖുദ്സ് അമീറുമായിരുന്ന കൊളത്തൂര്‍ അബ്ദുല്‍ ഖാദര്‍ ഫൈസിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെഡറേഷന്‍ (ഐസിഎഫ്) ബത്ത അല്‍ മാസ് ഓഡിറ്റോറിയത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കി.
കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന കൊളത്തൂര്‍ ഫൈസിക്ക് നല്‍കിയ യാത്രയയപ്പ് സംഗമത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
സയ്യിദ് സ്വാലിഹ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ബഷീര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഇബ്രാഹീം കരീം സ്വാഗതം പറഞ്ഞു.അബ്ദുല്‍ സലാം വടകര ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഷമീര്‍ രണ്ടത്താണി, ഷുക്കൂര്‍ പട്ടാമ്പി, അബ്ദുല്‍ മജീദ് താനാളൂര്‍, ജാബിര്‍ അലി പത്തനാപുരം, ഇസ്മായില്‍ സഅദി, ഫൈസല്‍ മമ്പാട്, അഷ്റഫ് മുത്തേടം, മുജീബ് അണ്ടോണ, അബ്ദുല്‍ ഖാദര്‍ പള്ളിപ്പറമ്പ്, ഹാഷിം സഅദി, മുനീര്‍ കൊടുങ്ങല്ലൂര്‍, നൗഷാദ് സഖാഫി, നിസാര്‍ അഞ്ചല്‍, ജാഫര്‍ തങ്ങള്‍, ലത്തീഫ് മിസ്ബാഹി, അഷ്റഫ് ഓച്ചിറ,അബ്ദുല്‍ ലത്തീഫ് മാനിപുരം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉമര്‍ പന്നിയൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. കൊളത്തൂര്‍ ഫൈസി യാത്രയയപ്പിന് നന്ദി പറഞ്ഞു.
Related News