ജിദ്ദ- പുതുപ്പള്ളി എം.എല്‍.എയും കോണ്‍ഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മന്‍ ജിദ്ദ ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു. അബീര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, വൈസ് പ്രസിഡന്റ് (സ്ട്രാറ്റജിക് അഫയേഴ്സ്) ഡോ. ജംഷിദ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ ചാണ്ടി ഉമ്മനെ സ്വീകരിച്ചു.
അബീറിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച അദ്ദേഹം അബീറിന്റെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനവും പ്രചോദനവുമാണെന്ന് എടുത്തുപറഞ്ഞു. ഒ.ഐ.സി.സി മക്ക ഏര്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടി സേവ പുരസ്‌കാരം നേടിയ ഡോ. അഹമ്മദ് ആലുങ്ങലിനെ അദ്ദേഹം അഭിനന്ദിച്ചു.
അബീര്‍ ജീവനക്കാരും മാനേജ്മെന്റും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണമാണ് ചാണ്ടി ഉമ്മന് നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കെ.ടി.എ മുനീര്‍ എന്നിവരും രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.
ക്യാപ്ഷന്‍
ജിദ്ദ അബീര്‍ മെഡിക്കല്‍ സെന്ററില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയെ സ്വീകരിക്കുന്നു.
Related News