ദോഹ:പൊതുശുചിത്വ നിയമം ലംഘിക്കുന്ന, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും യന്ത്രങ്ങളും നീക്കം ചെയ്യുന്ന ഫീല്‍ഡ് കാമ്പയിന്‍ രണ്ടാമത്തെ ആഴ്ചയും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഹ മുനിസിപ്പാലിറ്റിയും നെഗ്ലക്ടഡ് വെഹിക്കിള്‍സ് റിമൂവല്‍ കമ്മിറ്റിയും (Neglected Vehicles Removal Committee) സഹകരിച്ചാണ് ഫീല്‍ഡ് കാമ്പയിന്‍ നടത്തുന്നത്. 115 വാഹനങ്ങള്‍ കണ്ടെത്തിയതില്‍, 113 എണ്ണം ഇതിനകം നീക്കം ചെയ്തതായും നഗരഭംഗി മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടിട്ടുള്ള ഇത്തരം നടപടികള്‍ ഇനിയും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പോകരുതെന്നും, ഇത്തരം പ്രവൃത്തികള്‍ പരിസ്ഥിതിക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി.
Related News