റിയാദ്- ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള കാനഡയുടെയും മാള്‍ട്ടയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സൗദി അറേബ്യ അറിയിച്ചു. അടുത്ത സെപ്റ്റംബറില്‍ ഫലസ്തീനെ അംഗീകരിക്കാനുള്ള തങ്ങളുടെ തീരുമാനം കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും മാള്‍ട്ടീസ് പ്രധാനമന്ത്രി റോബര്‍ട്ട് അബേലയും പ്രഖ്യാപിച്ചതിനെയാണ് സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തത്.
ഈ നീക്കം ദ്വിരാഷ്ട്ര പരിഹാരത്തിന് ശക്തി പകരുമെന്നും ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായ സമന്വയം ഉറപ്പിക്കുമെന്നും സൗദി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തെ പിന്തുണച്ച് സമാനമായ ഗൗരവമേറിയ നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് രാജ്യങ്ങളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു.
Related News