മലപ്പുറം: അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ 3 അതിഥി തൊഴിലാളികള്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് മൂന്നൂപേരും മരിച്ചതെന്ന് സംശയിക്കുന്നു. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. ഇതില്‍ രണ്ടുപേര്‍ അസം സ്വദേശികളും ഒരാള്‍ ബിഹാറുകാരനുമാണ്.
കോഴി വേസ്റ്റ് സംസ്‌കരണ പ്ലാന്റിലെ മാലിന്യക്കുഴി ശുചീകരണത്തിനിറങ്ങിയപ്പോഴാണ് അപകടം. ആദ്യം ഇറങ്ങിയ ആളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. രാവിലെ 11നാണ് അപകടം. കെ.ടി അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടം നടന്ന സ്ഥാപനം.
Related News