l o a d i n g

ഗൾഫ്

ബാഗില്‍ നിന്ന് ലാപ്‌ടോപ്പുകളും ദ്രാവക രൂപത്തിലുള്ള വസ്തുക്കളും മാറ്റിവെക്കാതെയുള്ള പരിശോധനക്ക് ദുബായ് വിമാനത്താവളം ഒരുങ്ങുന്നു

Thumbnail

ദുബായ്: ബാഗില്‍ നിന്ന് ലാപ്‌ടോപ്പുകളും ദ്രാവക രൂപത്തിലുള്ള വസ്തുക്കളും മാറ്റിവെക്കാതെ വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാലോ? അത്രയും വലിയ ആശ്വാസം യാത്രക്കാര്‍ക്ക് വേറെയുണ്ടാവില്ല, കാരണം അന്നേരത്തെ ടെന്‍ഷനും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഒഴിവാക്കാനാവുമെന്നതു തന്നെയാണ് ആശ്വാസത്തിനു കാരണം. എന്നാല്‍ അത്തരം ആശ്വാസം യാത്രക്കാര്‍ക്കു നല്‍കാന്‍ ദുബായ് വിമാനത്താവളം ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണം ദുബായ് വിമാനത്താവളത്തില്‍ ആരംഭിച്ചു.

യാത്രക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ഏറ്റവും നൂതനമായ ബാഗേജ് സ്‌ക്രീനിങ് യന്ത്രങ്ങളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളതെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. 100മില്ലി ലിറ്ററില്‍ കൂടുതലുള്ള ദ്രാവകങ്ങളും ലാപ്‌ടോപ്പും ബാഗില്‍ നിന്ന് പുറത്തിറക്കാതെ പരിശോധിക്കാന്‍ സംവിധാനത്തിന് കഴിയും. നിലവില്‍ യാത്രക്കാര്‍ സുരക്ഷാ പരിശോധന സമയങ്ങളില്‍ ലാപ്‌ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പ്രത്യേകമായി മാറ്റിവെക്കേണ്ട സാഹചര്യമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ ചില വിമാനത്താവളങ്ങളില്‍ നിലവിലുള്ള സംവിധാനത്തിന് സമാനമായാണ് ദുബായിലും സജ്ജമാക്കുന്നത്. നേരത്തെ തന്നെ സ്മാര്‍ട് ഗേറ്റുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ യാത്ര എളുപ്പമാക്കുന്നതിന് വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബാഗേജ് സ്‌ക്രീനിങിലും പാസഞ്ചര്‍ ബാഗേജ് സ്‌ക്രീനിങിലും ഉപയോഗിക്കാന്‍ പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചു വരികയാണെന്ന് പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും അടുത്ത ഘട്ടത്തില്‍ ഉപഭോക്താക്കളുടെ ബാഗേജിലെ ചില വസ്തുക്കള്‍ തിരിച്ചറിയാന്‍ നിര്‍മ്മിത ബുദ്ധി (എ.ഐ) ഉപയോഗപ്പെടുത്തുമെന്നും , ഇത് സുരക്ഷാ പരിശോധന അതിവേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തെ മുന്‍നിരയിലുള്ള വിമാനത്താവളമെന്ന നിലയില്‍ എ.ഐ അടക്കമുള്ള സംവിധാനങ്ങള്‍ സുരക്ഷാ പരിശോധനയില്‍ ഉപയോഗപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യുന്നതാണ്. ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ മാത്രം 4.6കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.3ശതമാനം വര്‍ധന. ഈ വര്‍ഷം 9.6 കോടി യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വീണ്ടും വര്‍ധിച്ച് 2026ല്‍ വാര്‍ഷിക യാത്രക്കാരുടെ എണ്ണം 10കോടി പിന്നിടുമെന്നും വിലയിരുത്തപ്പെടുന്നു. ഭാവിയില്‍ ദുബൈ വിമാനത്താവളത്തിലെ സര്‍വീസുകള്‍ പുതുതായി വിപുലീകരിക്കുന്ന ആല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറുന്നതോടെ യാത്രക്കാരുടെ എണ്ണം വീണ്ടും വര്‍ധിക്കും.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025