ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി കരിപ്പൂര്‍ താഴത്തെ പള്ളിയാളി പുതുക്കുളം അബ്ദുല്‍ റഷീദ് (54) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ റഷീദ് ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ഹറാസാത്തില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം 12 വര്‍ഷമായി ജിദ്ദയിലുണ്ട്. ഭാര്യ റുബീന. മക്കള്‍: മുഹമ്മദ് റംഷാദ്, റാനിയ ഷെറിന്‍, മുഹമ്മദ് ത്വയ്യിബ്. നിയമ നടപടികളുടെ പൂര്‍ത്തീകരണത്തിന് കെഎംസിസി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.
Related News