ദുബായ്: വേനല്‍ക്കാലത്ത് ദുബായിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര അനുഭവങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും ആകര്‍ഷകമായും പരിചയപ്പെടുത്തുന്ന തിനായി ഒരു പുതിയ സംരംഭത്തിന് തുടക്കമായി. ദുബായ് സര്‍ക്കാര്‍ മീഡിയ ഓഫിസിന്റെ ക്രിയാത്മക വിഭാഗമായ ബ്രാന്‍ഡ് ദുബായ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി, ദുബായ് എയര്‍പോര്‍ട്ടിലൂടെ എത്തുന്ന കുടുംബ സന്ദര്‍ശകരെ ആകര്‍ഷകമായ സുവനീര്‍ 'പാസ്‌പോര്‍ട്ടുകള്‍' നല്‍കി സ്വീകരിക്കും. പ്രത്യേകിച്ച് കുട്ടികളെ ആകര്‍ഷിച്ചുകൊണ്ട് ദുബായ് എയര്‍പോര്‍ട്ടിലെ അവരുടെ എമിഗ്രേഷന്‍ കൗണ്ടറില്‍ ഇതിന്റെ വിതരണം സജീവമാണ്.
ഈ പാസ്‌പോര്‍ട്ടുകള്‍ വൈവിധ്യമാര്‍ന്ന വേനല്‍ക്കാല വിനോദങ്ങളെ രസകരവും ആകര്‍ഷകവുമായ രീതിയില്‍ പരിചയപ്പെടുത്തും. പാസ്‌പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ദുബായ് ഡെസ്റ്റിനേഷന്‍സ് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. നിലവില്‍ നടന്നുകൊണ്ടി രിക്കുന്ന ദുബായ് ഡെസ്റ്റിനേഷന്‍സ് വേനല്‍ക്കാല പ്രചരണ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭവുമായി അധികൃതര്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. യാത്ര കൂടുതല്‍ അവിസ്മരണീയമാക്കുന്നതിനും ഈ സംരംഭം സഹായകമാകുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു.
Related News