ദമ്മാം: കേരളത്തിലെ തിരഞ്ഞെടുത്ത നൂറോളം ഗ്രന്ഥശാലകള്‍ക്ക് സൗജന്യ പുസ്തക കിറ്റ് വിതരണത്തിനൊരുങ്ങി മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍. കഥ, കവിത, നോവല്‍, ചരിത്രം തുടങ്ങിയ വിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാണ് വിതരണത്തിന് തിരഞ്ഞെടുക്കുന്നത്.
ഡെസ്റ്റിനി ബുക്‌സ് കോഴിക്കോടുമായി ചേര്‍ന്നാണ് മലബാര്‍ ഹെറിറ്റേജ് സാരഥികള്‍ വൈവിദ്ധ്യമാര്‍ന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്. ആഗസ്റ്റ് ആദ്യവാരത്തോടെയാണ് പുസ്തകകിറ്റ് വിതരണം ആരംഭിക്കുക. പുസ്തകങ്ങള്‍ ലഭിക്കാന്‍ ഗ്രന്ഥശാലകള്‍ താഴെ കാണുന്ന വാട്‌സാപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്. തങ്ങളുടെ ഗ്രന്ഥശാലയെ കുറിച്ചുള്ള ഒരു ലഘു വിവരണത്തോട് കൂടിയ അപേക്ഷയും ഫോണ്‍ നമ്പര്‍ സഹിതമുള്ള അഡ്രസ്സും 9061996636 എന്ന നമ്പറിലേക്ക് അയക്കുക.
ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ദമ്മാം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സൈനുല്‍ ആബിദ് കുമളി ഉദ്ഘാടനം ചെയ്തു. മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, അബ്ദുല്‍ മജീദ് കൊടുവള്ളി, ടി.ടി കരീം വേങ്ങര, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, ഷബീര്‍ തേഞ്ഞിപ്പലം, അലി ഊരകം, സലാഹുദ്ദീന്‍ വേങ്ങര, സാദിഖ് എറണാംകുളം, അഫ്‌സല്‍ തെക്കേകാട്, കലാം മീഞ്ചന്ത, റഹുഫ് ചാവക്കാട്, മജീദ് കാമ്പ്രന്‍ എന്നിവര്‍ സംസാരിച്ചു. റഹ്‌മാന്‍ കാരയാട് സ്വാഗതവും ഒ.പി ഹബീബ് നന്ദിയും പറഞ്ഞു.
Related News