റിയാദ്: ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം അണ്ടൂര്‍ക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ഷിബു (48) മരണപ്പെട്ടു.
രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പരേതനായ അബ്ദുല്‍ മജീദിന്റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ് ഷിബു. ഭാര്യ: സമീറ. മക്കള്‍: ഫാത്തിമ ഫസീല, ജാമാതാവ് ഷാജിര്‍. ഷാജി, ഷീബ എന്നിവര്‍ സഹോദരങ്ങളാണ്. റിയാദ് ബത്ഹയിലെ ബഖാലയില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ഐ സി എഫ് വെല്‍ഫെയര്‍
ടീം ഇബ്രാഹിം കരീമിന്റെയും റസാഖ് വയല്‍ക്കരയുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി വരുന്നു.
Related News