ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. അടുത്തഘട്ടമെന്ന നിലയില്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ അറിയിച്ചു. മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരെ അറസ്റ്റു ചെയ്തത്. അങ്കമാലി, കണ്ണൂര്‍ സ്വദേശികളായ ഇവരും വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്. ഇതു രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരക്കുകയാണ്.
ഛത്തിസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കവെയാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. നിര്‍ബന്ധിത മതപരിവര്‍ത്തനവും, മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു ഇലരെ തടഞ്ഞുവച്ചത്. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ അറിയിക്കുകയും, രക്ഷിതാക്കളുടെ അനുമതി പത്രവും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കിയെങ്കിലും ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. തുടര്‍ന്ന് കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കള്‍ വഴി കേന്ദ്രത്തിലും ഛത്തീസ്ഗഢ് സര്‍ക്കാറിലും സമ്മര്‍ദം ചെലുത്താനുള്ള ശ്രമങ്ങളും സജീവമാണെങ്കിലും ഒന്നും ഇതുവരെ ഫലവത്തായിട്ടില്ല. അതിനിടെയാണ് കീഴ്‌കോടതി വിധിയും ഉണ്ടായിട്ടുള്ളത്.
, കന്യാസ്ത്രീകളുടെ അറസ്റ്റ് കേരളത്തില്‍ രാഷ്ട്രീയ തിരിച്ചടിയാവുമെന്ന് ഭയന്ന ബി.ജെ.പി നേതൃത്വം മധ്യസ്ഥ ദൗത്യവുമായി രംഗത്തുണ്ട്. സംസ്ഥാന ബി.ജെ.പി പ്രതിനിധി ചൊവ്വാഴ് ഛത്തീസ്ഗഢിലെത്തി ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടികാഴ്ച നടത്തി. കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, എം.എല്‍.എ റോജി എം ജോണ്‍ ഉള്‍പ്പെടെ നേതാക്കളും ഛത്തീസ്ഗഢിലെ ദുര്‍ഗ ജയിലില്‍ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. കേരളത്തില്‍ കന്യാസ്ത്രീകളുടെ വീട്ടിലെത്തി മന്ത്രിമാരടക്കമുള്ള വിവിധ കക്ഷി നേതാക്കള്‍ പിന്തുണ അറിയിച്ചിരുന്നു.
Related News