l o a d i n g

കേരള

ലാപ്‌ടോപ്പിന് പകരം ടീഷര്‍ട്ട് നല്‍കി, PayTM 49000/ രൂപ നഷ്ടപരിഹാം നല്‍കണം

Thumbnail

കൊച്ചി: ലാപ്‌ടോപ്പ് വാങ്ങുന്നതിനായി നല്‍കിയ ഓണ്‍ലൈന്‍ ഓര്‍ഡറില്‍ വിലകുറഞ്ഞ ടീഷര്‍ട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്സ് സ്ഥാപനമായ PayTM Mall 49000/ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ സയന്റിസ്റ്റുമായ ഡോ. ജിജോ അന്ന ഗീവര്‍ഗീസ്, PayTM e- Commerce നെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

2021 ജൂണ്‍ മാസത്തിലാണ് പരാതിക്കാരന്‍ ലെനോവോ കമ്പനിയുടെ ലാപ്‌ടോപ്പ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ എതിര്‍കക്ഷി സ്ഥാപനം ലാപ്‌ടോപ്പിന് പകരമായി ഗുണനിലവാരം കുറഞ്ഞ ടീഷര്‍ട്ട് ആണ് നല്‍കിയത്. ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം എതിര്‍കക്ഷി കസ്റ്റമര്‍ കെയറിനെ സമീപിച്ചെങ്കിലും തിരിച്ചെടുക്കല്‍ അപേക്ഷ മതിയായ കാരണം കാണിക്കാതെ നിരസിക്കുകയാണ് ഉണ്ടായത്.

ഇ - കൊമോഴ്‌സ് സ്ഥാപനത്തിനു നല്‍കുന്ന പരാതികള്‍ 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് (Acknowledgement) നല്‍കേണ്ടതും, ഒരു മാസത്തിനകം പരാതിയില്‍ പരിഹാരം ഉണ്ടാക്കണമെന്ന ചട്ടം എതിര്‍കക്ഷികള്‍ ലംഘിച്ചുവെന്ന് കമ്മീഷന്‍ വിലയിരുത്തി.

2020ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഇ കൊമേഴ്‌സ് ചട്ടപ്രകാരം, വാങ്ങുന്ന ഉല്‍പ്പന്നത്തെക്കുറിച്ച് കൃത്യമായ വിവരവും സുതാര്യമായ നടപടിക്രമങ്ങളും പരാതി പരിഹാര സംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ബാധ്യത എതിര്‍കക്ഷികള്‍ക്കുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തെറ്റായതും വില കുറഞ്ഞതുമായ ഉല്‍പ്പന്നം നല്‍കിയെന്ന പരാതി സമയബന്ധിതമായി പരിഹരിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് എതിര്‍കക്ഷി സ്ഥാപനം വരുത്തിയത് എന്ന് ഡി.ബി ബിനു അധ്യക്ഷനും, വി.രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് വിലയിരുത്തി.

ലാപ്‌ടോപ്പിന്റെ വിലയായി പരാതിക്കാരന്‍ നല്‍കിയ 28,990 രൂപ തിരിച്ചു നല്‍കണമെന്നും 15,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും എതിര്‍ കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി.

അഡ്വ. അശ്വിന്‍ കുമാര്‍ പരാതിക്കാരിക്കു വേണ്ടി ഹാജരായി.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025