l o a d i n g

ഗൾഫ്

ഒ.ഐ.സി.സി റിയാദ് - കണ്ണൂര്‍ സംഘടിപ്പിക്കുന്ന രുചിമേള 2025 പ്രോമോ വീഡിയോ ചാണ്ടി ഉമ്മന്‍ പുറത്തിറക്കി

Thumbnail

റിയാദ്: 2025 സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച മാര്‍ക്ക് & സേവ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാളില്‍ നടക്കുന്ന ഒ.ഐ.സി.സി രുചിമേള ഭക്ഷ്യമേളയുടെ പ്രോമോ വീഡിയോ പ്രദര്‍ശനോദ്ഘാടനം കഴിഞ്ഞ ദിവസം റിയാദിലെത്തിയ ചാണ്ടി ഉമ്മന്‍ എം.ല്‍.എ നിര്‍വഹിച്ചു. റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ നടക്കുന്ന മാര്‍ക് & സേവ് മുഖ്യ സ്‌പോണ്‍സര്‍ ആയ പരിപാടി മാര്‍ക്ക് & സേവ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാളില്‍ സംഘടിപ്പിക്കും. പരിപാടിയില്‍ കേരളത്തിന്റെ വിവിധ ജില്ലകളിലെ പരമ്പരാഗത ഭക്ഷണങ്ങളും തനതായ രുചികളും പരിചയപ്പെടുത്തുന്ന വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള രുചി മേളയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ സ്വര്‍ണ നാണയം അടക്കം ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാചക മത്സരവും അന്നേ ദിവസം നടക്കും.

വിവിധ സ്റ്റാളുകളില്‍ പാചക വിദഗ്ദ്ധരായ വീട്ടമ്മമാരുടെ വ്യത്യസ്ത രുചിയുള്ള ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും. ഉത്സവ പ്രതീതി ഉണര്‍ത്തുന്ന അന്തരീക്ഷത്തില്‍ ബോഞ്ചി സര്‍ബത്ത്, ഉപ്പിലിട്ട വിഭവങ്ങള്‍ ഉള്‍കൊള്ളുന്ന തട്ട് കടകളും വിവിധങ്ങളായ മറ്റ് വില്‍പ്പന സ്റ്റാളുകളും ഒരുക്കുന്നതാണ്. കൂടാതെ ഓപ്പണ്‍ സ്റ്റേജില്‍ ഗാനസന്ധ്യയും റിയാദിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടായിരിക്കും.

ഈ പരിപാടിയുടെ സവിശേഷതയെ കുറിച്ച് സെന്‍ട്രല്‍ കമ്മിറ്റിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ജോണ്‍സണ്‍ മാര്‍ക്കോസ്, മീഡിയ പ്രതിനിധി അഷറഫ് മേച്ചേരി എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ഒ ഐ സി സി കണ്ണൂര്‍ ജില്ലയുടെ നേതാക്കളായ പ്രസിഡന്റ് സന്തോഷ് ബാബു, ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കയറ്റുവള്ളി, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുള്‍ ഖാദര്‍ മോച്ചേരി, ചെയര്‍മാന്‍ അഷ്‌കര്‍ കണ്ണൂര്‍, ട്രഷറര്‍ സുജിത് തോട്ടട, വൈസ് പ്രസിഡന്റ് അബ്ദുള്‍ മുനീര്‍ ഇരിക്കൂര്‍, സെക്രട്ടറി ഹാഷിം കണ്ണാടിപറമ്പ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഹാഷിം പാപ്പിനിശ്ശേരി, ഷഫീഖ് നാറാത്ത്, ബൈജു വി. ഇട്ടന്‍, സുജേഷ് കൂടാളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫുഡ് സ്റ്റാള്‍ & മറ്റ് ഉല്‍പ്പന്ന/സേവന പ്രമോഷന്‍ സ്റ്റാളുകളുടെ ബുക്കിങ്ങിന് 0530623830/0500805428 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025