ബിഷ: സൗദി അറേബ്യയിലെ ബിഷയില്‍ കൊല്ലപ്പെട്ട രാജസ്ഥാന്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. രണ്ട് ആഴ്ച മുമ്പ് കൂടെ ജോലി ചെയ്തിരുന്ന ഏത്യോപന്‍ സ്വദേശിയുടെ ക്രൂര മര്‍ത്ഥനത്തിന് ഇരയായ രാജസ്ഥാന്‍ ജാക്പുര ബന്‍സ്വോര സ്വദേശി ശങ്കര്‍ ലാല്‍ എന്ന ഇരുവത്തിമൂന്നു കാരന്റെ മൃതദേഹമാണ് ഇന്നു നാട്ടിലേക്ക് കൊണ്ടുപോയത്. ബിഷ കിംഗ് അബ്ദുല്ല ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ബിഷയില്‍ നിന്നു റിയാദ് വഴി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നാളെ രാത്രി എത്തി ചേരും.
ബിഷക്ക് സമീപം ആട്ടിടയനായി ജോലി ചെയ്ത് വരികയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഇത് വരെ കയിഞ്ഞിട്ടില്ല. നിയമ നടപടി പൂര്‍ത്തി ആക്കാന്‍ വേണ്ടി ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദാ കോണ്‍സുലേറ്റ് CCWA മെമ്പറുമായ അബ്ദുല്‍അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയേ ശങ്കര്‍ ലാലിന്റെ കുടുംബം ചുമതല പെടുത്തുകയായിരിന്നു. ബിഷക്ക് സമീപം കാസര്‍ഗോഡ് സ്വദേശി ഒരു മാസം മുമ്പ് സൗദിപൗരന്റെ വെടിയേറ്റും കൊല്ലപ്പെട്ടിരുന്നു.
Related News