കോഴിക്കോട്- സൗദി എയര്‍ലൈന്‍സ് കരിപ്പൂര്‍ സര്‍വീസ് (A321) ഒക്ടോബര്‍ 28 മുതല്‍ ആരംഭിക്കുമെന്ന് മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍ പറഞ്ഞു. റിയാദ്-ജിദ്ദ-കോഴിക്കോട് സര്‍വീസിനായുള്ള സ്ലോട്ട് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചു.
ഉഭയകക്ഷി കരാറനുസരിച്ചുള്ള സീറ്റുകളും മറ്റു ക്രമീകരണങ്ങളും ഡി.ജി.സി.എയുടെ അനുമതിയും രണ്ടു ദിവസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ വിമാന സര്‍വീസിനാണ് സൗദി എയര്‍ലൈന്‍സിന് താല്‍പര്യം. രിസയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വരെയാണ് 180 യാത്രക്കാരെ കയറ്റാവുന്ന കോഡ് (സി) വിമാനം ഉപയോഗിച്ച് സര്‍വീസ് ആരംഭിക്കുന്നത്. വലിയ വിമാന സര്‍വീസ് ആരംഭിക്കുന്നത് വരെ കോഡ് (ഇ) യില്‍ പെട്ട വിമാനങ്ങളുമായി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം അംഗീകരിച്ചത് താല്‍ക്കാലിക ആശ്വാസമാണ്.
കരിപ്പൂരിലെ വൈഡ് ബോഡി വിമാന സര്‍വീസ് ആരംഭിക്കുന്നത് വരെ ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നും ബഷീര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Related News