ജിസാന്‍: സബിയ സാസ്‌കോ ഗ്യാസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കൊല്ലം കൊല്ലം കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ബിജിന്‍ലാല്‍ ബൈജു (29) അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി സബിയയിലെ സാസ്‌കോ ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നുബിജിന്‍ ലാല്‍. അവിവാഹിതനാണ്. മൃതദേഹം അബൂഅരീഷ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊട്ടാരക്കര പുത്തൂര്‍ മൈലോംകുളം മൊട്ടക്കുന്നില്‍ ബൈജുവിന്റെയും ഉഷാകുമാരിയുടെയും മകനാണ്. ഏക സഹോദരി ബിന്ദുജമോള്‍ വിവാഹിതയാണ്. നാട്ടിലുള്ള ബന്ധുക്കളുമായും കമ്പനി സ്‌പോണ്‍സറുമായും ബന്ധപെട്ട് നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ജിസാനിലെ സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു. ജിസാന്‍ ജലയുടെ കരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജല വാസലീ യൂണിറ്റ് ഭാരവാഹികളായ സഞ്ജീവന്‍ ചെങ്ങന്നൂര്‍, വിപിന്‍ എന്നിവര്‍ സഹായങ്ങളുമായി രംഗത്തുണ്ട്.
Related News