സലാല: ഒമാനിലെ സലാലയില്‍ മലകയറ്റത്തിനിടെ പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ദോഫാര്‍ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്‌മെന്റിലെ രക്ഷാപ്രവര്‍ത്തകരും ആംബുലന്‍സ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സലാലയിലെ ജനപ്രിയ ഹൈക്കിങ് മേഖലക്കടുത്ത് ദുര്‍ഘടമായ ഭൂപ്രദേശത്താണ് മലകയറ്റക്കാരന് പരിക്കേറ്റത്്.
പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അടിയന്തര വൈദ്യസഹായം നല്‍കി. പരിക്ക് സാരമുള്ളതല്ല. ഖരീഫ് സീസണില്‍ പാതകളില്‍ വഴുക്കല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മലകയറ്റമടക്കമുള്ളവ നടത്തുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും സുരക്ഷാനടപടികള്‍ ഉറപ്പാക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Related News