ദോഹ:2025 ഫിഫ അണ്ടര്‍ 17 ലോകകപ്പ് ആരംഭിക്കാന്‍ 100 ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഖത്തറിലെ കാല്‍പന്തുകളിയുടെ ആരാധകര്‍ ആവേശത്തിലാണ്. നവംബര്‍ 3 മുതല്‍ 27 വരെ ആസ്പയര്‍ സോണിലെ പ്രശസ്തമായ കോമ്പറ്റീഷന്‍ കോംപ്ലക്‌സിലാണ് ടൂര്‍ണമെന്റ്. 2022 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച എട്ട് സ്റ്റേഡിയങ്ങളില്‍ ഒന്നായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
48 ടീമുകളാണ് ഇത്തവണ പങ്കെടുക്കുക. ഇത്രയധികം ടീമുകള്‍ മാറ്റുരക്കുന്ന ആദ്യ ഫിഫ ലോകകപ്പ് മത്സരമാണെന്ന പ്രത്യേകതയുമുണ്ട്. ആസ്പയറിലെ കോമ്പറ്റീഷന്‍ കോംപ്ലക്‌സ് 104 മത്സരങ്ങള്‍ക്ക് വേദിയാകും. ഗ്രൂപ്പടിസ്ഥാനത്തില്‍ ഒരു ദിവസം എട്ട് മത്സരങ്ങള്‍. സുഗമമായ പൊതുഗതാഗത സംവിധാനങ്ങള്‍ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.
ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയ ആറ് അറബ് ടീമുകളില്‍ ഒന്നാണ് ഖത്തര്‍. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ എന്നിവയാണ് മറ്റു അറബ് രാജ്യങ്ങള്‍. ബൊളീവിയ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഖത്തര്‍ ഉള്‍പ്പെടുന്നത്.
Related News