ദോഹ:2024 -2025 അധ്യയനവര്‍ഷം വിവിധ തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി 54,944,393 ഖത്തര്‍ റിയാല്‍ വിദ്യാഭ്യാസ സഹായമായി നല്‍കി. 1863 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇക്കാലയളവില്‍ വിദ്യാഭ്യാസ ധനസഹായം നല്‍കിയത്. സ്വകാര്യ സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വികലാംഗര്‍ക്കുള്ള പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കാണ് തുക അനുവദിച്ചതെന്ന് എന്‍ഡോവ്മെന്റ്സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ സകാത്ത് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ശരീഅത്ത് മാനദണ്ഡങ്ങള്‍, ചട്ടങ്ങള്‍, അംഗീകൃത സംവിധാനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. രണ്ട് അക്കാദമിക് സെമസ്റ്ററുകളിലായി ഇതിനകം ധനസഹായം വിതരണം ചെയ്തതായി സകാത്ത് വിതരണ വിഭാഗം മേധാവി സയീദ് ഹാദി അല്‍ മാരി പറഞ്ഞു. പഠനമികവും കഴിവുമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള സര്‍ക്കാറിന്റെ തെളിയിക്കുന്നതാണ് തെളിയിക്കുന്നതാണ് ഈ നടപടി.
സ്വകാര്യ സ്‌കൂളുകളിലെയും വികലാംഗ പുനരധിവാസ കേന്ദ്രങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ ഫീസിനത്തില്‍ 38,122,026 റിയാലും സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ചെലവുകള്‍ക്കായി 16,822,367 റിയാലുമാണ് അനുവദിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ട്യൂഷന്‍ സഹായപദ്ധതി വകുപ്പ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇത് വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ സുരക്ഷാ സംരംഭങ്ങളില്‍ ഒന്നാണ്. ഇത്തരം വിദ്യാര്‍ത്ഥികളെ മുഖ്യധാരയില്‍ എത്തിക്കാനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.- അല്‍ മാരി വ്യക്തമാക്കി.
സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ മൂലക്കല്ലാണ് സകാത്തെന്നും വിവിധ മാര്‍ഗങ്ങളിലൂടെ വര്‍ഷം മുഴുവനും സംഭാവന ചെയ്യുന്നവരില്‍ നിന്ന് സകാത്ത് ഫണ്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Related News