ദമ്മാം : പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കണ്ണൂര്‍ - ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. സാമൂഹ്യ, സേവന, ജീവകാരുണ്ണ്യ മേഖലയില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സേവന കേന്ദ്രം. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ പ്രവാസി വെല്‍ഫെയര്‍ സൗദി പ്രൊവിന്‍സ് കമ്മിറ്റി ജന: സെക്രട്ടറി ഷക്കീര്‍ ബിലവിനാകത്ത്, ജില്ലാ കമ്മിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ സജ്റാസ് എന്നിവര്‍ ചേര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിലിന് കൈമാറി. നിര്‍ധന കിടപ്പ് രോഗികള്‍ക്ക് ഉപയോഗത്തിനുള്ള ഉപകരണങ്ങളാണ് കൈമാറിയത്.
പ്രവാസി വെല്‍ഫെയറിന്റെ ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും, വളരെ വിലയേറിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭിച്ചത് ഏറെ ആശ്വാസകരമാണന്നും സേവന കേന്ദ്രം ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍- ജില്ലാ - റീജിയണല്‍ ഭാരവാഹികളായ സലീം കണ്ണൂര്‍,ഷമീം കണ്ണൂര്‍,തന്‍സീം കണ്ണൂര്‍,ഷമീം പാപ്പിനിശ്ശേരി ലിയാകത്ത് അലി സജ്‌ന ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.
Related News