റിയാദ്: സൗദിയില്‍ റിയാദ് സീസണ്‍ ആറാം പതിപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. ഇത്തവണ ആദ്യമായി കോമഡി ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമാകും. ഇന്നലെയായിരുന്നു പ്രഖ്യാപനം. സൗദി, സിറിയന്‍ കലാ സാംസ്‌കാരിക പരിപാടികള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. ഇത്തവണത്തെ അതിഥി രാജ്യം സിറിയയാണ്.
ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍കി അല്‍ അല്‍ശൈഖ് റിയാദിലാണ് പ്രഖ്യാപനം നടത്തിയത്. സൗദി, സിറിയന്‍, മറ്റ് ഗള്‍ഫ് മേഖലകളിലെ കലാ സാംസ്‌കാരിക പരിപാടികള്‍ക്കായിരിക്കും ഇത്തവണ മുന്‍തൂക്കം നല്‍കുക.
കോമഡി ഫെസ്റ്റിവലും സീസണിന്റെ ഭാഗമാകും. ആദ്യമായാണ് കോമഡി ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമാകുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 9 വരെയായിരിക്കും കോമഡി ഫെസ്റ്റിവല്‍ അരങ്ങേറുക. ബൊളിവാര്‍ഡ് സിറ്റിയിലായിരിക്കും വേദി. വിവിധ രാജ്യങ്ങളില്‍ നിന്നായി പ്രശസ്തരായ 50 ല്‍ കൂടുതല്‍ കോമേഡിയന്‍മാര്‍ പങ്കെടുക്കും. ഇതോടൊപ്പം മ്യൂസിക് പരിപാടികള്‍, ഫുട്ബോള്‍, ബോക്സിങ്, വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പുകള്‍, എക്സിബിഷന്‍ തുടങ്ങിയവയും സീസണിന്റെ ഭാഗമാകും.
Related News