റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രഥമ ഉമ്മന്‍ ചാണ്ടി സ്മാരക പബ്ലിക്ക് എക്‌സലന്‍സ് പുരസ്‌കാരം കരുനാഗപ്പളളി എംഎല്‍എ സി ആര്‍ മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. കരുനാഗപ്പളളിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുളള സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണവും താഴെതട്ടിലുളളവരുടെ ശാക്തീകരണവും ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതെല്ലാം പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. പുരസ്‌കാരം കേരളത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സി ഹരിദാസ് എക്‌സ് എം പി, അഡ്വ: പി എ സലിം, അഡ്വ: സോണി സെബാസ്റ്റിയന്‍ എന്നിവര്‍ അടങ്ങിയവ ജൂറിയാണ് മഹേഷിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
Related News