l o a d i n g

ഗൾഫ്

ഇന്ത്യ സൗദി സാംസ്‌കാരിക ബന്ധത്തിന്റെ ഇഴകളടുപ്പിക്കുന്ന ഹാഷിം അബ്ബാസ്

Thumbnail

സൗദി അറേബ്യയുടെ ഇന്ത്യയുമായുള്ള വളര്‍ന്നുവരുന്ന ബന്ധത്തിന്റെയും പരസ്പര ധാരണയുടെയും കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സൗദി പൗരനായ ഹാഷിം അബ്ബാസിന്റെ കഥ. ഹിന്ദി പഠിച്ച്, ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ച്, ഇന്ത്യന്‍ പ്രധാനമന്ത്രിക്കുവേണ്ടി പാടിയ സൗദി പൗരന്‍ സൗദി അറേബ്യയുടെ വിഷന്‍ 2030 സാംസ്‌കാരിക ബന്ധത്തന്റെ പ്രതീകമായി മാറിയിരിക്കുകയാണ്. സൗദിയിലെ ഒരു ഇന്ത്യന്‍ ഐടി കമ്പനിയിലെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനായാണ് 2008 മുതലാണ് നടനും ഗായകനുമായ ഹാഷിം അബ്ബാസ് ഹിന്ദി പഠിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യുമ്പോഴാണ് ഇന്ത്യന്‍ സംസ്‌കാരത്തോട് ഹാഷിമിന് പ്രേമം തുടങ്ങിയത്. അതു ജോലി ആവശ്യാര്‍ഥം മാത്രമായിരുന്നില്ല, കൂടുതല്‍ വ്യക്തിപരവും അര്‍ത്ഥവത്തുമായി മാറുകയായിരുന്നുവെന്ന് ഹാഷിം അബ്ബാസ് അറബ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യക്കാരുമായുള്ള പ്രത്യേകിച്ച് മലയാളി സമൂഹവുമായുള്ള സൗഹൃദം ഹാഷിമിനെ ഒരു സെലിബ്രിറ്റിയാക്കി മാറ്റുകയായിരുന്നു. സ്വദേശികള്‍ക്കിടയില്‍ ഇന്ത്യയെ പരിചയപ്പെടുത്തുന്നതിനും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ കാണിച്ചുകൊടുക്കുന്നതിനുമുള്ള അവസരമാക്കി ഈ സൗഹൃദത്തെ ഹാഷിം മാറ്റിയെടുത്തു. അതിനായി ഇന്ത്യന്‍ നഗരങ്ങളിലൂടയും ഗ്രാമങ്ങളിലുടെയു ഹാഷിം സഞ്ചരിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ സംഗീതത്തെ ഇഷ്ടപ്പെടുകയും അതു പഠിക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇന്ത്യക്കാരായ സുഹൃത്തുക്കളാണ് അതിനു സഹായിച്ചത്. അവരുടെ പിന്തുണയും പ്രോത്സാഹനവും ഒന്നുകൊണ്ടുമാത്രമാണ് അതു സാധ്യമായത്. ഇ്ന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച മലയാളി സമൂഹത്തിന്റെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ ഹാഷിം മുഖ്യാതിഥിയായും ഗായകനായും പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇന്ത്യന്‍ ഗാനം ആലപിക്കാന്‍ ഹാഷിമിന് അവസരം ലഭിച്ചു. അതൊരു അപൂര്‍വ ഭാഗ്യമായാണ് അദ്ദേഹം കാണുന്നുത്. 'എന്റെ ജന്മനാട്' എന്നര്‍ത്ഥം വരുന്ന 'ഏ വതന്‍' എന്ന ഇന്ത്യന്‍ ദേശഭക്തി ഗാനമാണ് പ്രധാനമന്ത്രി മോഡിയുടെ മുന്‍പാകെ ആലപിച്ച് പ്രശംസ പിടിച്ചുപറ്റിയത്. മോഡിയുടെ സൗദി സന്ദര്‍ശനം ഉണ്ടാകുന്നതിനു ഒരു വര്‍ഷം മുന്‍പെ തന്നെ അറബി കൂടി കൂട്ടിച്ചേര്‍ത്ത് ഒരു ഗാനം തയാറാക്കിയിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കു മുന്‍പാകെ പാടാന്‍ കഴിയുമെന്ന വിശ്വാസത്തിലൊന്നും ആയിരുന്നില്ല അത്. പക്ഷേ ഭാഗ്യം, എന്ന തുണച്ചു. അതു പ്രധാനമന്ത്രി മോഡി മുന്‍പാകെ പാടാനുള്ള അവസരം എനിക്കുണ്ടാക്കി തന്നു. ഇരു രാജ്യങ്ങളുടേയും സാംസ്‌കാരിക വിനിയം കൂടുതല്‍ ശക്തിപ്പെടുത്തിയ അവസരമായാണ് അതിനെ താന്‍ കാണുന്നതെന്ന് അബ്ബാസ് പറഞ്ഞു.

2023-ല്‍, മലയാള സിനിമയായ ''കൊണ്ടോട്ടി പൂരം'' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നതിനുള്ള അവസരവും അബ്ബാസിനു ലഭിച്ചു. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മേഖലകളിലൂടെ അന്താരാഷ്ട്ര സമൂഹങ്ങളുമായി കൂടുതല്‍ ഇടപഴകുന്ന സൗദി അറേബ്യയുടെ വിശാലമായ തുറന്ന മനസ്സിനെയാണ് അബ്ബാസിന്റെ കഥ പ്രതിഫലിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാംസ്‌കാരിക മേഖലയില്‍ മാത്രമല്ല, വ്യാപാരം, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ രംഗങ്ങളിലെല്ലാം ശക്തമായ ബന്ധമാണ് ഇന്ത്യക്കുള്ളത്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍, ഏകദേശം 1.7 ദശലക്ഷം ഇന്ത്യക്കാര്‍ ഐടി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളില്‍മാത്രം ജോലി ചെയ്യുന്നുണ്ട്്. അബ്ബാസിന്റെ ഇന്ത്യയുമായുള്ള ബന്ധം പ്രത്യേകിച്ച് തെക്കന്‍ സംസ്ഥാനമായ കേരളത്തിലേക്ക് അടിക്കടിയുള്ള സന്ദര്‍ശനം ഇന്ത്യയുമായി കൂടുതല്‍ അടുപ്പിച്ചു. പതിറ്റാണ്ടുകളായി സൗദിയല്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്ത നിരവധി പേരെ അദ്ദേഹത്തിന് തന്റെ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞു. അവര്‍ എപ്പോഴും രാജ്യത്ത് ചെലവഴിച്ച സമയത്തെക്കുറിച്ച് ഊഷ്മളതയോടും നന്ദിയോടും ആഴമായ ബഹുമാനത്തോടും കൂടിയാണ് സംസാരിക്കാറുള്ളതെന്ന് അബ്ബാസ് പറഞ്ഞു.
അവരില്‍ ചിലര്‍ അറബിയില്‍ ഒഴുക്കോടെ സംസാരിക്കുന്നു എന്നതാണ് തന്നെ ഏറെ സ്പര്‍ശിച്ചതെന്നും ഇത് നമ്മുടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തെയും സാംസ്‌കാരിക വിനിമയത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതൊരു രാജ്യത്തെയും പോലെ, സൗദി അറേബ്യയെക്കുറിച്ച് ചില സ്റ്റീരിയോടൈപ്പുകളോ തെറ്റിദ്ധാരണകളോ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം കാലഹരണപ്പെട്ട കാഴ്ചപ്പാടുകളായി മാറിയിരിക്കുകയാണ്. രാജ്യം എത്ര വേഗത്തിലാണ് പുരോഗമിക്കുന്നത. വിഷന്‍ 2030 ന് നന്ദി, ആളുകള്‍ യഥാര്‍ത്ഥ സൗദി അറേബ്യയെ കാണാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി ഹാഷിം പറഞ്ഞു.

ഫോട്ടോ: ഹാഷിം അബ്ബാസ് ഇന്ത്യക്കാരായ വധൂരവന്മാരോടൊപ്പം. 2. ഹാഷിം അഭിനയിച്ച സിനിമയുടെ പോസ്റ്റര്‍.

Photo

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025