ജിദ്ദ: വി.എസ് അരികുവല്‍ക്കരിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടി വിവേചനരഹിതമായി അവകാശ പോരാട്ടങ്ങള്‍ നയിച്ച യോദ്ധാവാണെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അനുസ്മരിച്ചു. സമരമുഖത്തുനിന്നും വിടവാങ്ങിയ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ ജിദ്ദയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ പ്രതിനിധികള്‍ പങ്കെടുത്തു. ജിദ്ദ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി അധ്യക്ഷനായിരുന്നു. മന്‍സൂര്‍ വയനാട് സ്വാഗതം പറഞ്ഞു.
ഇന്ത്യന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച വിഎസിന്റെ ത്യാഗോജ്ജ്വലമായ ജീവിതം മാതൃകാപരമാണെന്നും ചെറുപ്രായത്തിലേ അനാഥനായിരുന്ന അദ്ദേഹം പാവങ്ങളുടെ പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കാനും സമരങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്താളുകളില്‍ മായാതെ കിടക്കുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ കബീര്‍ കൊണ്ടോട്ടി പറഞ്ഞു. തുടര്‍ന്ന് പൗരാവലി പ്രതിനിധിസഭാംഗങ്ങളായ വാസു വെള്ളത്തേടത് (നവോദയ), നസീര്‍ വാവക്കുഞ്ഞ് (ആലപ്പുഴ), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), ബീരാന്‍ കൊയിസ്സന്‍ (മലപ്പുറം), ഹിഫ്സു റഹ്‌മാന്‍ (കോഴിക്കോട്), ശരീഫ് അറക്കല്‍ (മൈത്രി), റഹിം (പ്രവാസി വെല്‍ഫെയര്‍), സത്താര്‍ (ന്യൂ ഏജ്), അയൂബ് ഖാന്‍ പന്തളം (പത്തനംതിട്ട), അരുവി മോങ്ങം, സി എച്ച് ബഷീര്‍ (കാസര്‍ഗോഡ്), സിമി അബ്ദുല്‍ കാദര്‍, സുബൈര്‍ ജെ കെ (ആലുവ കൂട്ടായ്മ), സാബിത്ത് (വയനാട്), രാജു ഏറ്റുമാനൂര്‍ (കോട്ടയം) ഷാന്റോ ജോര്‍ജ്ജ് (തൃശൂര്‍) സാദിക്കലി തുവ്വൂര്‍ (മീഡിയ ഫോറം), ബഷീര്‍ പരുത്തിക്കുന്നന്‍, അംജദ് (വേള്‍ഡ് മലയാളി കൗണ്‍സില്‍), റാഫി ആലുവ (എറണാകുളം) എന്നിവര്‍ അതാതു ജില്ലകളെയും സംഘടനകളെയും പ്രതിനിധീകരിച്ച് സംസാരിച്ചു. ഹക്കീം പാറക്കല്‍, നാസര്‍ വെളിയംകോട് എന്നിവര്‍ യഥാക്രമം ഓഐസിസി, കെഎംസിസി എന്നീ സംഘടനകളെ പ്രതിനിധീകരിച്ചു അനുശോചനം രേഖപ്പെടുത്തി.
അബ്ദുല്‍ കാദര്‍ ആലുവ, അനസ് ഓച്ചിറ, സലിം പൊറ്റയില്‍, റിയാസ് (അബീര്‍ ഗ്രൂപ്പ്) , സബീനാ റാഫി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. പൗരാവലി കണ്‍വീനര്‍ വേണു അന്തിക്കാട് നന്ദി പറഞ്ഞു.
Related News