റിയാദ് : അന്തരിച്ച സിപിഎംന്റെ മുര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ത ഡിപാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
എന്‍ആര്‍കെ ചെയര്‍മാനും കെഎംസിസി പ്രസിഡന്റുമായ സിപി മുസ്തഫ, ഒഐസിസി പ്രതിനിധി അഡ്വേകേറ്റ് എല്‍ കെ അജിത്ത്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, ന്യൂ എയ്ജ് സാംസ്‌കാരിക വേദി മുഖ്യ രക്ഷാധികാരി സാലി, ഐഎന്‍എല്‍ പ്രതിനിധി സഹനി സാഹിബ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, കേന്ദ്ര കമ്മറ്റി അംഗം ഹാഷിം കുന്നത്തറ, കേളി കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, കേന്ദ്ര കമ്മറ്റി അംഗം ഷഹീബ വി. കെ, ചില്ല സര്‍ഗവേദി കോര്‍ഡിനേറ്റര്‍ സുരേഷ് ലാല്‍, സഹ കോഡിനേറ്റര്‍ നാസര്‍കാരക്കുന്ന് മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, സാഹിത്യകാരി സബീന എം സാലി, കേളി രക്ഷാധികാരി സമിതി അംഗം ഗീവര്‍ഗീസ് ഇടിച്ചാണ്ടി എന്നിവര്‍ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിച്ചു.
Related News