മസ്‌കത്ത്: ഒമാന്‍ എയര്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നേരിട്ടുള്ള റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂണില്‍ 75,000 ആയിരുന്നത് 2025 ജൂണില്‍ രണ്ട് ലക്ഷം ആയി ഉയര്‍ന്നു. മൊത്തം യാത്രക്കാരില്‍ 58% പേരും ഒമാനില്‍ നേരിട്ട് എത്തുന്ന ഇന്‍ബൗണ്ട് യാത്രക്കാരായിരുന്നു. ഇത് യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള രാജ്യത്തിന്റെ വളര്‍ച്ചയെയാണ് കാണിക്കുന്നത്.
റൂട്ട് ഒപ്റ്റിമൈസേഷനിലും മാര്‍ക്കറ്റിംഗ് ലക്ഷ്യങ്ങളിലുമുള്ള എയര്‍ലൈനിന്റെ ശ്രദ്ധയാണ് ഈ നാഴികക്കല്ല് മറികടക്കാന്‍ സഹായിച്ചതെന്ന് ഒമാന്‍ എയറിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ മൈക്ക് റട്ടര്‍ പറഞ്ഞു. ഫ്ലീറ്റ് നവീകരണത്തിലും റൂട്ട് വികസനത്തിലും ഒമാന്‍ എയര്‍ നിക്ഷേപം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആംസ്റ്റര്‍ഡാമിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുക, യൂറോപ്യന്‍ വിപണിയിലേക്ക് പുതിയ പ്രവേശനം തുറക്കുക, ഒക്ടോബര്‍ മുതല്‍ ലണ്ടനിലേക്ക് ദിവസേന രണ്ടു സര്‍വീസുകള്‍ വീതം നടത്തുകയാണ് അടുത്ത ലക്ഷ്യം.
Related News