ജിദ്ദ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത കരുത്തിന്റെ പ്രതീകമായ സി.പി.എം. സ്ഥാപക നേതാക്കളില്‍ അവസാനത്തെ കണ്ണിയായ വി. എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി. ഷറഫിയ ലക്കി ദര്‍ബാര്‍ റെസ്റ്റോറന്റില്‍ നടന്ന അനുശോചന യോഗത്തില്‍
രക്ഷാധികാരി സമിതി അംഗം മൊയ്തീന്‍ അധ്യക്ഷനായി. നവോദയ ആക്ടിങ് മുഖ്യ രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി അനുസ്മരണ പ്രഭാഷണം നടത്തി.
അവസാനിക്കാത്ത പോരാട്ടങ്ങള്‍ക്ക് ഉയിരേകിയ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആള്‍ രൂപമായി തലമുറകള്‍ നെഞ്ചേറ്റിയ അവകാശപ്പോരാട്ടങ്ങളിലൂടെ ചൂഷിതരുടെയും പീഡിതരുടെയും സമര കേരള ചരിത്രം വി എസ് എന്ന രണ്ടക്ഷരത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
ജിദ്ദ നവോദയ കേന്ദ്ര ട്രഷറര്‍ സി.എം. അബ്ദുള്‍ റഹ്‌മാന്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ശിഹാബുദ്ധീന്‍ എണ്ണപ്പാടം, ആസിഫ് കരുവാറ്റ, ഇക്ബാല്‍, സലാഹുദ്ധീന്‍ കൊഞ്ചിറ, അബൂബക്കര്‍ അരിമ്പ്ര (കെ.എം.സി.സി.), ഹക്കീം പാറക്കല്‍ (ഒ.ഐ.സി.സി), പി.പി.എ. റഹീം, സത്താര്‍ ഇരിട്ടി (ന്യൂ ഏജ്), മുസാഫിര്‍, ഹിഫ്സു റഹ്‌മാന്‍, കബീര്‍ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ്), സലാഹ് കാരാടന്‍ (ഇസ്ലാഹി സെന്റര്‍), നസീര്‍ വാവാ കുഞ്ഞു (തിരുവിതാംകൂര്‍ അസോസിയേഷന്‍), ബഷീര്‍ അലി പരുത്തികുന്നന്‍ (മൈത്രി ജിദ്ദ), കെ.ടി.എ. മുനീര്‍, ലീന അജി തുടങ്ങി നവോദയയുടെയും ജിദ്ദയിലെ മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനകളിലെയും നേതാക്കള്‍ യോഗത്തില്‍ സംസാരിച്ചു. ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര സ്വാഗതാവും രക്ഷധികാരി സമിതി അംഗം മുഹമ്മദ് മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.
Related News