ജിദ്ദ: മലയാളം മിഷന്‍ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി 'വേനല്‍ തുമ്പി' ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2 .30 ന് ബത്ത ലുഹ ഹാളില്‍ നടത്തുന്ന ക്യാമ്പില്‍ റിയാദിലെ പ്രവാസി മലയാളി കുട്ടികള്‍ക്ക് പങ്കെടുക്കാം. വിവിധ രംഗങ്ങളിലെ വിദഗ്ധര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മലയാള ഭാഷയും സംസ്‌കാരവും, വ്യക്തിത്വ വികസനം, നാടന്‍ പാട്ടുകള്‍, കരകൗശല നിര്‍മാണം, നാടകാഭിനയം, സാഹിത്യ സര്‍ഗ്ഗാത്മക അഭിരുചി, മലയാള കവിത, കഥ എന്നി വിഷയങ്ങളെ അധികരിച്ചാണ് ക്യാമ്പ് നടത്തുന്നത്.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://forms.gle/HCVUugatzfewEKcD9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് മലയാളം മിഷന്‍ റിയാദ് മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെ ക്യാമ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 500942167 / 0536932129 എന്നി നമ്പറുകളില്‍ ബന്ധപെടാവുന്നതാണ്.
Related News