റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ പുതുപള്ളി എംഎല്‍എയും കോണ്‍ഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം റിയാദില്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി ഇന്ന് രാത്രി 8 മണിക്ക് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കുഞ്ഞൂഞ്ഞോര്‍മ്മയില്‍' അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി അദ്ദേഹം സംസാരിക്കും.
റിയാദ് വിമാനത്താവളത്തില്‍ ചാണ്ടി ഉമ്മനെ സ്വീകരിക്കുന്നതിനായി ഒഐസിസി ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും, പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ സന്നിഹിതരായി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, പ്രോഗ്രാം കണ്‍വീനര്‍ ബാലുകുട്ടന്‍ തുടങ്ങി വിവിധ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചാണ്ടി ഉമ്മനെ ബൊക്കയും ഷാളും അണീയിച്ചു സ്വീകരിച്ചു.
ഒഐസിസി വിവിധ മേഖല ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂര്‍ ആലുവ,അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീര്‍ ധാനത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, സൈഫ് കായംങ്കുളം, ജില്ലാ പ്രസിഡന്റുമാരായ മാത്യു എറണാകുളം, ശിഹാബ് പാലക്കാട്, വഹീദ് വാഴക്കാട്, കമറുദ്ധീന്‍ ആലപ്പുഴ, ഒമര്‍ ഷരീഫ്, ബാബു കുട്ടി,ഹരീന്ദ്രന്‍ കണ്ണൂര്‍, ഷിജോ വയനാട് തുടങ്ങി ഭാരവാഹികളടക്കം നിരവധി പേര്‍ സന്നിഹിതരായി.
Related News