l o a d i n g

കേരള

നിരപരാധികളായ വിചാരണ തടവുകാരെ വിട്ടയക്കാന്‍ സുപ്രീം കോടതി നടപടിയെടുക്കണം -കെ.എന്‍ .എം മര്‍കസുദ്ദഅവ

Thumbnail

കോഴിക്കോട് : മുസ്ലിം ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി വിചാരണ തടവുകാരാക്കി ജീവിതം ഹോമിക്കുന്ന കിരാത നടപടിക്കെതിരെ സുപ്രീം കോടതി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ബോംബെ സ്ഫോടനക്കേസില്‍ യാതൊരു പങ്കുമില്ലാത്ത മുസ്ലിം ചെറുപ്പക്കാരെ വിചാരണ തടവുകാരാക്കി പത്തൊമ്പത് കൊല്ലം ജയിലിലടച്ച് ജീവിതം നഷ്ടപ്പെടുത്തിയത് രാജ്യത്തെ നിയമ വ്യവസ്ഥ മുസ്ലിംകളോട് ചെയ്യുന്ന ക്രൂരമായ വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ്. ഭീകരാക്രമണങ്ങളുടെയും തീവ്രവാദത്തിന്റെയും ചാപ്പ കുത്തി കരിനിയമങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാര്‍ വിചാരണ തടവുകാരായി കഴിയുന്നുണ്ട്.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് വിചാരണ തടവുകാരുടെ വിവര ശേഖരം നടത്തി നിരപരാധികളെ മോചിപ്പിക്കാന്‍ നടപടി വേണം. രാജ്യത്തെ മുസ്ലിംകളെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ജനാധിപതൃ പ്രക്രിയയില്‍ നിന്നും പൗരാവകാശങ്ങളില്‍ നിന്നും അന്യം നിര്‍ത്തുന്ന വിധത്തിലുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവസാനിപ്പിക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കേണ്ട ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ ബി.ജെ.പി യുടെ രാഷ്ട്രീയ ചട്ടുകമാക്കുന്നതിനെതിരെ ജനാധിപത്യ കക്ഷികള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ ആവശ്യപ്പെട്ടു.

കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുറഹ്‌മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഇ കെ അഹ്‌മദ് കുട്ടി, കെ.എന്‍ സുലൈമാന്‍ മദനി, അബ്ദുറഹ്‌മാന്‍ മങ്ങാട് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, പ്രൊഫ. കെ പി സകരിയ്യ, സി മമ്മു കോട്ടക്കല്‍, സുഹൈല്‍ സാബിര്‍, ഫൈസല്‍ നന്‍മണ്ട, എം ടി മനാഫ് മാസ്റ്റര്‍, ഡോ. ഫുഖാറലി, അബുസ്സലാം പുത്തൂര്‍, എ ടി ഹസ്സന്‍ മദനി, പ്രൊഫ.ശംസുദ്ദീന്‍ പാലക്കോട്, അബ്ദുല്‍ ലത്തീഫ് നല്ലളം, ഡോ. അനസ് കടലുണ്ടി, കെ.എല്‍.പി ഹാരിസ്,ഡോ. ഐ.പി അബ്ദുസ്സലാം, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ മാസ്റ്റര്‍ മാ, ഹാസില്‍ മുട്ടില്‍, കരീം സുല്ലമി എടവണ്ണ, അബ്ദുലത്തീഫ് കരുമ്പിലാക്കല്‍, ബി പി എ ഗഫൂര്‍, ഫഹീം പുളിക്കല്‍, സല്‍മ അന്‍വാരിയ്യ, കെ പി അബ്ദുറഹ്‌മാന്‍, അസ്ന പുളിക്കല്‍, കെ.എ സുബൈര്‍, റശീദ് ഉഗ്രപുരം പ്രസംഗിച്ചു.

വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ഇ ഐ സിറാജ് കൊടുങ്ങല്ലൂര്‍, കെ ബി മുജീബ് ഇടുക്കി, അബ്ദുറശീദ് ചതുരാല, അക്ബര്‍ കാരപ്പറമ്പ്, ശംസുദീന്‍ അയനിക്കോട്, റഊഫ് മദനി, ഖാസിം കൊയിലാണ്ടി, അബ്ദുല്‍ ജബ്ബാര്‍ തൃശൂര്‍, ജലീല്‍ മദനി വയനാട്, ആബിദ് മദനി, ഹംസ പാറക്കോട്ട്, ജലീല്‍ കീഴൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest News

കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
കേംബ്രിഡ്ജില്‍ സൗദി വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് പൗരന്മാര്‍ അറസ്റ്റില്‍
August 5, 2025
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടുന്ന ലോകത്തെ ആദ്യ ബസ് സൗദിയില്‍ പുറത്തിറക്കി
August 5, 2025
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
അല്‍ഐനിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴ ലഭിച്ചു
August 5, 2025
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം, നാലുപേര്‍ മരിച്ചു, നിരവധിപേരെ കാണാതായി
August 5, 2025
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ പാറ്റ, ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് എയര്‍ ഇന്ത്യ
August 5, 2025
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
നിമിഷപ്രിയയുടെ മോചനം: ചാണ്ടി ഉമ്മന്‍ വീണ്ടും ഗവര്‍ണറെ കണ്ടു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് തലാലിന്റെ സഹോദരന്‍
August 5, 2025
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി  ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതി വാതകമെത്തിക്കാന്‍ യു.എഇയുടെ അഡ്‌നോകുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കരാര്‍ ഒപ്പിട്ടു
August 5, 2025
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
യു.എ.ഇയില്‍ ഇത്തിഹാദ് റെയില്‍ പദ്ധതി 9000ത്തിലേറെ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നു
August 5, 2025
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ചരിത്രരേഖ പുറത്തുവിട്ട് കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
August 5, 2025
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
August 5, 2025