ദുബായ്: യു എ ഇയില്‍ അധ്യയന വര്‍ഷം ആഗസ്റ്റ് 25ന് തുടങ്ങും, 2026 ജൂലൈ മൂന്നിന് അവസാനിക്കും. 2026 ഡിസംബര്‍ എട്ട് മുതല്‍ ജനുവരി നാല് വരെ ശൈത്യകാല അവധിയായിരിക്കും. ജനുവരി അഞ്ചിന് സ്‌കൂളുകള്‍ പുനരാരംഭിക്കും. 2026 മാര്‍ച്ച് 16 മുതല്‍ 29 വരെ വസന്തകാല അവധി. 2026 മാര്‍ച്ച് 30ന് സ്‌കൂളുകള്‍ പുനരാരംഭിക്കും. ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക്, 2026 മാര്‍ച്ച് 16 മുതല്‍ 22 വരെ വസന്തകാല അവധിയായിരിക്കും. 2026 മാര്‍ച്ച് 23ന് സ്ഥാപനങ്ങള്‍ പുനരാരംഭിക്കും.
സര്‍ക്കാര്‍ പാഠ്യപദ്ധതി നടപ്പിലാക്കുന്ന പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്ക് മധ്യകാല അവധി (ആദ്യ ടേം) 2025 ഒക്ടോബര്‍ 13 മുതല്‍ 19 വരെ. 2025 ഒക്ടോബര്‍ 20ന് സ്‌കൂളുകള്‍ പുനരാരംഭിക്കും. മധ്യകാല അവധി (രണ്ടാം ടേം) 2026 ഫെബ്രുവരി 11-15 (ഫെബ്രുവരി 16ന് സ്‌കൂളുകള്‍ പുനരാരംഭിക്കും). മധ്യകാല അവധി (മൂന്നാം ടേം) 2026 മെയ് 25-31 (സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും). ഷാര്‍ജയില്‍ സ്വകാര്യ സ്‌കൂളുകളിലെ അധ്യയന വര്‍ഷാവസാനം 2026 ജൂലൈ രണ്ട് ആയിരിക്കും.
Related News